Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ. എസ്. സി തബൂക്ക് സെൻട്രൽ സാഹിത്യോത്സവ് സമാപിച്ചു

ആർ. എസ്. സി തബൂക്ക് സെൻട്രൽ സാഹിത്യോത്സവ് സമാപിച്ചു

സ്വന്തം ലേഖകൻ

തബൂക്ക്: സർഗവിചാരങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് രിസാല സ്റ്റഡി സർക്കിൾ RSC തബൂക്ക് സെൻട്രൽ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽഹംറ സ്റ്റാർ ലൈറ്റ് ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച സാഹിത്യോത്സവ് വേദിയിൽ സാംസ്‌കാരിക സമ്മേളനം ശ്രദ്ധേയമായി.

മത, രാഷ്ട്രീയ, സാംസ്‌കാരികമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്ദിദ്ധ്യത്തിൽ ICF തബൂക്ക് സെൻട്രൽ ആദ്ധ്യക്ഷൻ മുഹമ്മദ്കുട്ടി മുസലിയാരുടെ ആദ്ധ്യക്ഷതയിൽ ICF മദീനപ്രൊവിൻസ് എജുക്കേഷൻ വിഭാഗം ലീഡർ ശാഹുൽ ഹമീദ് സഅദി ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ Dr ആസിഫ്, ICF സെൻട്രൽ സെക്രട്ടറി അമീർ ചൊക്ലി, ഹമീദ് മുസ്ലിയാർ KCF , മുഹമ്മദ് കൊടുവള്ളി KMCC, സുലൈമാൻ OICC ,Dr റഊഫ്, അബൂബക്കർ സഖാഫി ICF എന്നിവർ സംസാരിച്ചു. 4വേദികളിലായി കിഡ്‌സ്,പ്രൈമറി, ജൂനിയർ,സീനിയർ എന്നീ വിഭാഗങ്ങളിലായി നാൽപതോളം ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു.സാഹിത്യോത്സവിലെ കലാപ്രതിഭയായി മുഹമ്മദ് സൈഫ് ഒറ്റപ്പാലവും, സർഗ്ഗ പ്രതിഭയായി ബതൂൽ സിറാജ് എറണാകുളവും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികളായ മത്സരാർത്ഥികൾ ജിദ്ദയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും. റാഫി കാടാമ്പുഴ സ്വാഗതവും, ളംറത്ത് പുതുപൊന്നാനി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP