Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സേവന അനുഭവങ്ങൾ പങ്കുവെച്ച് ആർ എസ് സി എച് വി സി വോളന്റീർ സംഗമം സമാപിച്ചു

സേവന അനുഭവങ്ങൾ പങ്കുവെച്ച് ആർ എസ് സി എച് വി സി വോളന്റീർ സംഗമം സമാപിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ : ഹജ്ജ് ദിനങ്ങളിൽ മക്കയിലും പരിസരത്തും നിസ്വാർത്ഥ സേവനം ചെയ്ത ഹജ്ജ് വാളന്റീർമാരെ ജിദ്ദ രിസാല സ്റ്റഡി സർക്കിൾ ആദരിച്ചു.

ആർ എസ് സി ക്ക് കീഴിൽ ആയിരത്തി ഇരുനൂറ് ഹജ്ജ് വളന്റീർമാരാണ് മക്കയിൽ ഹജ്ജ് ദിനങ്ങളിൽ സേവനം അനുഷ്ഠിച്ചത്. ആത്മീയ സംതൃപ്തി ലക്ഷ്യം വെച്ച് ആത്മാർത്ഥമായി വളന്റീർ സേവനത്തിനിറങ്ങിവരിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരും പങ്കാളികളായിരുന്നു. അറഫയിലും മിനയിലുമുണ്ടായ സേവന അനുഭവങ്ങൾ പങ്കു വെച്ച വളന്റീർമാർ തങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ ഹാജി മാരെ സഹായിക്കാനായ സന്തോഷം അറിയിച്ചു.

ഹജ്ജ് സേവന രംഗത്ത് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വോളന്റീർമാർ രംഗത് വരണമെന്ന് ഉത്ഘാടന പ്രസംഗം നടത്തിയ ആർ എസ് സി ഹജ്ജ് വളന്റീർ നാഷണൽ കോ ഓർഡിനേറ്റർ റാഷീദ് മാട്ടൂൽ അഭിപ്രായപ്പെട്ടു. പരിമിതമായ സൗകര്യത്തിലും ത്യാഗ സമ്പൂർണ്ണമായ സേവനമാണ് ഹജ്ജ് വളന്റീർ സംഘം മിനായിൽ നൽകിയതെന്ന് അനുമോദന പ്രഭാഷണം നടത്തിയ ഐ സി എഫ് സർക്കിൾ സെക്‌റട്ടറി മുഹ്സിൻ സഖാഫി അഭിപ്രായപ്പെട്ടു.

വിവിധ മെഡിക്കൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവരുടെ സേവനം ഹാജിമാർക്ക് കൂടുതൽ ഗുണകരമായി. വരും വർഷങ്ങളിൽ കൂടുതൽ സൗകര്യങ്ങളും സഹായങ്ങളും നൽകുന്നതിന് വേണ്ടി പ്രൊഫഷണൽ വോളന്റീർസ്‌നെ തയ്യാറാക്കുമെന്ന് ഹജ്ജ് വോളന്റീർ നാഷണൽ കോർഡിനേഷൻ സമിതി അംഗം നാസിം പാലക്കൽ അറിയിച്ചു. മുഴുവൻ വളന്റീർമാർക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി. നൗഫൽ മുസ്ലിയാർ, ഇർഷാദ് കടമ്പോട്ട്, ഫൈറൂസ് വെള്ളില എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP