Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യത്തിന്റെ പൊതു വിപണനം അവസാനിപ്പിക്കണം: ജിദ്ദ രിസാല സ്റ്റഡി സർക്കിൾ

മദ്യത്തിന്റെ പൊതു വിപണനം അവസാനിപ്പിക്കണം: ജിദ്ദ രിസാല സ്റ്റഡി സർക്കിൾ

സ്വന്തം ലേഖകൻ

ജിദ്ദ: സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്ന മദ്യത്തിന്റെ പൊതു വിപണനം അടിയന്തിരമായി സർക്കാർ അവസാനപ്പിക്കണമെന്നു ജിദ്ദ രിസാല സ്റ്റഡി സർക്കിൾ.

പ്രമുഖ മാധ്യമ പ്രവർത്തകൻ തിരുവനന്തപുരം സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീ റാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ വാഹനം ഓടിച്ചതുകൊണ്ടുണ്ടായതു എന്നാണ് ദൃക്സാക്ഷി മൊഴി. ഒരു കുടുംബത്തെ അനാഥമാമാക്കുകയും ബൗദ്ധിക തലമുറ മാതൃകാകയായി കണ്ടു വരുന്ന പ്രമുഖ ഉദ്യോഗസ്ഥർ പോലും തെറ്റായ സന്ദേശങ്ങൾ നൽകാൻ കാരണമാവുകയും ചെയ്ത മദ്യത്തിന്റെ അമിത ഉപയോഗവും അതുണ്ടാക്കിയ വിപത്തും ആശങ്കയുളവാക്കുന്നു വെന്ന് ആർ എസ് സി സംഘടിപ്പിച്ച കെ എം ബഷീർ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു.

ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാമിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണം, തെളിവുകൾ നശിപ്പിച്ച് പ്രതിക്ക് രക്ഷപെടാൻ അവസരം നൽകുമ്പോൾ സാദാരണക്കാർക്ക് നിയമവാഴ്ചയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കെ എം ബഷീറിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുകയും സർക്കാർ തലങ്ങളിൽ ജോലി നൽകുകയും ചെയ്യണം എന്ന് യോഗം ആവശ്യപ്പെട്ടു. അനുശോചനയോഗത്തിൽ ആർ എസ് സി ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷം വഹിച്ചു. കൺവീനർ മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും സ്വാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP