Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടൻപാട്ടുകളും, കോമഡി ഷോയും നൃത്ത നൃത്തങ്ങളും കൊഴുപ്പേകും; റിയാദ് ടാക്കീസ് നാടൻപാട്ടുത്സവം ഇന്ന്

നാടൻപാട്ടുകളും, കോമഡി ഷോയും നൃത്ത നൃത്തങ്ങളും കൊഴുപ്പേകും; റിയാദ് ടാക്കീസ് നാടൻപാട്ടുത്സവം ഇന്ന്

റിയാദ് : പോയ്മറഞ്ഞൊരു കാലത്തിന്റെ തുടിതാളത്തിൽ, നാട്ടിടവഴികളിലെ നന്മയെ ഓർക്കാനും, പട്ടിണിയെ പാടി തോൽപിച്ച പാവപ്പെട്ടവന്റെ അതിജീവന ഗാനം കൂടിയായ നാടൻ പാട്ടിന്റെ ശീലുകൾ ഏറ്റുപാടി ആസ്വദിക്കാനുമായി റിയാദ് ടാക്കീസ് നിങ്ങൾക്കൊരു അപൂർവ അവസരം ഒരുക്കുന്നു.

ISONIC_RIYADH_TALKIES നാടൻപാട്ടുത്സവം2019. മാർച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ അൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

വാദ്യോപകരങ്ങളുടെ അകമ്പടിയോടെ നാടൻപാട്ടുകളിലൂടെ ജനമനസുകൾ കീഴടക്കിയ ഏഷ്യാനെറ്റ് ഫെയിം സൗദി_പാട്ടുകൂട്ടം ദമ്മാം ആദ്യമായ് റിയാദിന്റെ മണ്ണിലേക്ക്, അതോടൊപ്പം റിയാദിലെ കലാകാരന്മാരുടെ നാടൻപാട്ടുകൾ, കോമഡി ഷോ, പ്രശസ്ത ഡാൻസ് ടീമുകളുടെ നൃത്തനൃത്യങ്ങൾ അങ്ങനെ അനേകം പരിപാടികളും കോർത്തിണക്കിയുള്ള ഒരു ഉത്സവ മാമാങ്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP