Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവകാരുണ്യത്തിന് വേറിട്ട മുഖം; പി എം എഫ് റമദാൻ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

ജീവകാരുണ്യത്തിന് വേറിട്ട മുഖം; പി എം എഫ് റമദാൻ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ സൗദിയിൽ ഉടനീളം കൊടുത്തുവരുന്ന റമദാൻ കിറ്റ് അരി എണ്ണ പലവെഞ്ച്‌നങ്ങൾ ഉൾപ്പടെ അമ്പത് റിയാൽ വില വരുന്ന ഭക്ഷണസാധനങ്ങൾ യുണിറ്റുകൾ വഴി വിതരണം ചെയ്യുന്നത് ഊർജിതമായി നടക്കുകയാണ്. പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റിയുടെ നിർദേശത്താൽ പി എം എഫ് റിയാദ് സെൻട്രൽ കമ്മറ്റിയാണ് റമദാൻ കിറ്റ് വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെൻട്രൽ കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാൻ കിറ്റ് വിതരണം ചെയ്യുന്നത്. റിയാദിൽ ഒമ്പത് ഘട്ടങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഫിത്ർ സക്കാത്തോട് കൂടി പത്താം ഘട്ടം അവസാനിക്കും ഈദുൽ ഫിത്തർ ദിനം മാസങ്ങളായി ജോലിയോ ശംമ്പളമോ ഇല്ലാതെ കഷ്ട്ടപെടുന്ന നൂറോളം പേർ വരുന്ന കമ്പനിയിലെ ആളുകൾക്ക് ഭക്ഷണം നൽകി പി എം എഫ് പ്രവർത്തകർ അവർക്കൊപ്പം ചേരുന്നു.

സഹജീവികളോടുള്ള കടപാട് നിറവേറ്റുന്നതും ജീവകാരുണ്യത്തിൽ പങ്കാളിയാകുന്നതും നന്മയുള്ള മനുഷ്യനകുന്നതും ജാതി മത രാഷ്ട്രിയ ചിന്തകൾക്ക് സ്ഥാനമില്ലാത്ത ജീവകാരുണ്യപ്രവർത്തനത്തിനായി മാത്രം പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ ജീവകാരുണ്യത്തിന് ഒരു കൈത്താങ്ങ് എന്നുള്ള മുദ്രാവാക്യം ഏറ്റുഎടുത്തുകൊണ്ടുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് റമദാൻ മാസത്തിൽ ഏറ്റവും താഴെ കിടക്കുന്ന മരുഭുമിയിൽ കഷ്ട്ടപെടുന്ന ആടിനെ മേയിക്കുന്ന ഒട്ടകത്തെ മേയിക്കുന്ന മറ്റു മേഖലയിൽ ആരോരും നോക്കാൻ ഇല്ലാതെ കഷ്ട്ടത അനുഭവിക്കുന്ന വിവിധരാജ്യങ്ങളിലെ പ്രവാസികളായ ആളുകൾക്കിടയിൽ റമദാൻ കിറ്റ് വിതരണം ചെയ്യുന്നത്.

റിയാദിൽ നിന്ന് നൂറും നൂറ്റിയമ്പത് കിലോമീറ്റർ അകലെ മരുഭുമിയിലെ ചുട്ടു പൊള്ളുന്ന കൊടും ചൂടിലും നോമ്പ് നോൽക്കുന്ന ക്ഷീണംപോലും കണക്കിലെടുക്കാതെ വളരെയധികം ബുദ്ധിമുട്ടിയാണ് പി എം എഫ് പ്രവർത്തകർ റമദാൻ കിറ്റുൾ അർഹതപെട്ടവരുടെ കൈകളിൽ എത്തിക്കുന്നത് പി എം എഫ് ഏറ്റുടുത്ത ജീവകാരുന്ന്യദൗത്യത്തിന്റെ ശ്രമവും വിജയവും കണ്ട് റിയാദിലെ ചില സംഘടനകൾ റമദാൻ കിറ്റ് വിതരണത്തിന് മുന്നോട്ട് വന്നത് സ്വാഗതാർഹാമായ കാര്യമാണ്. ആർഭാടകരമായ ഇഫ്താർ സംഗമങ്ങൾ കുറച്ചുകൊണ്ട് ജീവകാരുന്ന്യ പ്രവർത്തനത്തിനായി സംഘടനകൾ മുന്നോട്ട് വരുകയാണ് വേണ്ടത്.

സൗദിയിലുടനീളം പി എം എഫ് ന്റെ എല്ലാ യുനിറ്റുകൾ വഴി റംസാൻ കിറ്റ് വിതരണം നടക്കുന്നുണ്ട്. ദമ്മാം, ജിദ്ദ, റിയാദ്,അൽ ഖർജ്, മുസാമിയ അൽ ഖുവയ്യ ,മറാത്ത്, തുടങ്ങി സൗദിയിലെ പലഭാഗത്തും പ്രവാസി മലയാളി ഫെഡറേഷന്റെ റമദാൻ കിറ്റ് വിതരണക്യാമ്പയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ ,സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടാണ് റമദാൻ കിറ്റ് വിതരണം മുന്നോട്ട് കൊണ്ടുപോകുന്നത്

കിറ്റ് വിതരണത്തിന് പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനെറ്റർ ജയൻ കൊടുങ്ങല്ലൂർ, ജി സി സി കോർഡിനെറ്റർ റാഫി പാങ്ങോട്, നൗഫൽ മടത്തറ, നാഷണൽ പ്രസിഡണ്ട് ഡോ അബ്ദുൽ നാസർ,സെക്രട്ടറി ഗോപൻ, ട്രഷർ ബോബി. കേരള കോർഡിനെറ്റർ .ചന്ദ്രസേനൻ, സ്റ്റീഫൻ കോട്ടയം, റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് മുജീബ് കായംകുളം, സെക്രട്ടറി ഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, ഷാജഹാൻ കല്ലമ്പലം, സലിം വാലില്ലപുഴ, ജോർജ്കുട്ടി മാക്കുളം ഷെരീക് തൈകണ്ടി, ഷാജി പാലോട്, വിജയകുമാർ ,പ്രമോദ് കൊടുങ്ങല്ലൂർ ,ബിജു പുനലൂർ, ഷിബു എൽദോ, അലി തിരുവല്ല , സന്തോഷ്, ഷമീം പാങ്ങോട്, എന്നിവർ നേതൃത്വം കൊടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP