Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദമ്മാമിൽ പയ്യന്നൂർ സൗഹൃദവേദി ആറാമത് വാർഷികം 'നിലാവ് -2019 'സംഘടിപ്പിച്ചു

ദമ്മാമിൽ പയ്യന്നൂർ സൗഹൃദവേദി ആറാമത് വാർഷികം 'നിലാവ് -2019 'സംഘടിപ്പിച്ചു

ദമ്മാം : ആഗോള പ്രവാസി ജീവകാരുണ്യ കൂട്ടായ്മയായ ദമ്മാം പയ്യന്നൂർ സൗഹൃദവേദി ആറാമത് വാർഷികം 'നിലാവ് -2019' സംഘടിപ്പിച്ചു .സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ നടന്ന വാർഷിക പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി .വൈകിട്ട് എട്ടുമണിക്ക് മണിക്ക് നടന്ന പൊതുസമ്മേളനം ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം) ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ദമ്മാം പയ്യന്നൂർ സൗഹൃദവേദി പ്രസിഡണ്ട് ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ കോർഡിനേറ്ററും റിയാദ് പി എസ് വി സെക്രട്ടറിയുമായ സനൂപ് കുമാർ മുഖ്യാതിഥിയായിരുന്നു .അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ )ആശംസാ പ്രസംഗവും നടത്തി .സെക്രട്ടറി ദിവാകരൻ സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു.

സിനിമാറ്റിക് ഡാൻസ് ,ഒപ്പന ,തിരുവാതിര ,നാടൻ പാട്ട് ,മോഹനിയാട്ടം ,കരോക്കെ ഗാനമേള എന്നിവയും ജുബൈൽ പപ്പറ്റ്‌സ് അവതരിപ്പിച്ച മൂന്നാമത് നാടകം 'അന്നവിചാരം 'തുടങ്ങിയ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി .കലാ പരിപാടികളിൽ പങ്കെടുത്തവർക്ക് മൊമന്റോയും നൽകി ആദരിച്ചു .കലാ സാംസ്‌കാരിക വിഭാഗം കൺവീനർ കൃഷ്ണകുമാർ ,വൈസ് പ്രസിഡണ്ട് ബാബു മാണിയാട്ട് , ജോയിന്റ് സെക്രട്ടറി രാകേഷ് മതിൽ ,മായിൻ ബഷീർ ,സജിത്ത് കുമാർ ,ഷാജു പി ,അബ്ദുൾ ജമാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP