Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്തനംതിട്ട ജില്ലാസംഗമം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു: എ ബി ചെറിയാൻ മാത്തൂർ പ്രസിഡന്റ്, വിലാസ് അടൂർ ജനറൽ സെക്രട്ടറി, സിയാദ് അബ്ദുള്ള പടുതോട് ഖജാൻജി

പത്തനംതിട്ട ജില്ലാസംഗമം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു: എ ബി ചെറിയാൻ മാത്തൂർ പ്രസിഡന്റ്, വിലാസ് അടൂർ ജനറൽ സെക്രട്ടറി, സിയാദ് അബ്ദുള്ള പടുതോട് ഖജാൻജി

സ്വന്തം ലേഖകൻ

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ സൂം മീറ്റിംഗിൽ ചുമതലയേറ്റു. എ ബി ചെറിയാൻ മാത്തൂർ (പ്രസിഡന്റ്), വിലാസ് അടൂർ (ജനറൽ സെക്രട്ടറി), സിയാദ് അബ്ദുള്ള പടുതോട് (ഖജാൻജി) ജയൻനായർ പ്രക്കാനം (വൈസ് പ്രസിഡണ്ട് - അഡ്‌മിൻ), അലി തേക്കുതോട് (വൈസ് പ്രസിഡണ്ട് - ആക്ടിവിറ്റി) സാബുമോൻ പന്തളം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ശുഹൈബ് പന്തളം രക്ഷാധികാരിയായി തുടരും. ഉപദേശകസമിതിയിലേക്ക് നൗഷാദ് അടൂർ, മാത്യു തോമസ് കടമ്മനിട്ട, മനു പ്രസാദ് ആറന്മുള തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

മറ്റുഭാരവഹികളും കൺവീനർമാരുമായ വറുഗീസ് ഡാനിയൽ (വെൽഫയർ), അനിൽ കുമാർ പത്തനംതിട്ട (പിആർഒ, ചീഫ് ഏരിയ കോഡിനെറ്റർ), സന്തോഷ് ജി നായർ (കലാവിഭാഗം, ഐ ടി), സന്തോഷ് കെ ജോൺ (ബാലജനവേദി), മനോജ് മാത്യു അടൂർ (സുവനീർ കമ്മിറ്റി), സജി ജോർജ്ജ് കുറുങ്ങട്ടു (മെഡിക്കൽ വിഭാഗം), ജോസഫ് വറുഗീസ് വടശ്ശേരിക്കര (കായികവിഭാഗം), അയൂബ് ഖാൻ പന്തളം (സ്‌പോൺസർ കമ്മിറ്റി), മറ്റു കമ്മിറ്റികളിലേക്ക് ജോസഫ് നേടിയവിള, ശരഫുദീൻ മൗലവി, ജോർജ് വറുഗീസ്, സന്തോഷ് പൊടിയൻ, നവാസ് ചിറ്റാർ, അജയകുമാർ, രാജേഷ് നായർ, അനിയൻ ജോർജ് തുടങ്ങിയവരും ചുമതലയേറ്റു.

മഹാമാരിയായ കൊറോണയുമായി ബന്ധപ്പെട്ട ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജിദ്ദയിലും നാട്ടിലും പി ജെ എസ്സ് നടത്തിവരുന്നതായി ഭാരവാഹികൾ വിവരിച്ചു. കൂടുതൽ വിവരങ്ങൾക്ക് എ ബി ചെറിയാൻ മാത്തൂർ (0502715302), വിലാസ് അടൂർ (0551056087), അനിൽ കുമാർ പത്തനംതിട്ട (0538378734) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP