Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ നിയമസഭാ സാമാജികത്ത്വം: ജിദ്ദ ഒഐസിസിയുടെ സ്‌നേഹാദരം സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ നിയമസഭാ സാമാജികത്ത്വം: ജിദ്ദ ഒഐസിസിയുടെ സ്‌നേഹാദരം സംഘടിപ്പിക്കും

സ്വന്തം ലേഖകൻ

ജിദ്ദ: ഒരേ നിയോജക മണ്ഢലത്തിൽ നിന്നും തുടർച്ചയായി 50 വര്ഷം കോൺ ഗ്രസ്സ് എം എൽ എ യായി പ്രവർത്തിച്ച ചരിത്ര നേട്ടത്തിന് ഉടമയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്‌നേഹാദരവ് അർപ്പിക്കുവാനും, ഇതിനോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾ വിജയിപ്പിക്കുവാനും ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി തീരുമാനിച്ചു.

വ്യാഴാഴ്ച സൗദി സമയം ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന വെർച്ച്വൽ സമ്മേളനത്തിൽ പരമാവധി പ്രവാസികളുടെ സാന്നിദ്ധ്യം ഓൺലൈൻലിൽ ഉറപ്പു വരുത്തുന്നതിനു ആവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. കാരുണ്യത്തിന്റെ പര്യായമായ ഉമ്മൻ ചാണ്ടിയുടെ 'നിയമസഭാ സാമാജികത്ത്വത്തിന്റെ അതുല്യമായ അമ്പതാണ്ട്' എന്ന പേരിൽ വെള്ളിയാഴ്‌ച്ച കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയും, ശനിയാഴ്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരളത്തിന്റെ വികസന സെമിനാറും അടക്കം ഒരു വര്ഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്.

പ്രവാസികളെ ഏറെ സ്‌നേഹിക്കുകയും നിരവധി പേരെ ജീവിതത്തിലേക്കു കൈപിടിച്ച് ഉയർത്തുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ഈ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി, നിർദ്ധനരായ അൻപത് വൃക്ക സംബന്ധമായ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സഹായം നൽകുവാനും തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ഫെബ്രുവരിയിൽ ജിദ്ദയിൽ വെച്ച് ഉത്ഘാടനം ചെയ്ത 'ആരോഗ്യ സഹായി' പദ്ദതിയുടെ ഭാഗമായി കൊണ്ടാണ് 50 പേർക്ക് സഹായം നൽകുക. റീജ്യണൽ കമ്മിറ്റിക്ക് കിഴിലുള്ള ജില്ലാ - ഏരിയ കമ്മിറ്റികൾ മുഖാന്തരമായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതോടനുബന്ധിച്ച് ജിദ്ദ പ്രവാസികളുടെ സ്‌നേഹാദരവ് അറിയിക്കുന്നതിനായി കേരളത്തിലെ മാധ്യമങ്ങളിൽ സപ്ലിമെന്റ് നൽകുവാനും തീരുമാനിച്ചു.

റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. 30 വർഷത്തെ പ്രവസിയായി, ജിദ്ദ വിമാനത്തവാളത്തിലെ സീനിയർ ട്രാഫിക് സൂപ്പർവൈസർ ജോലി അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ ഹമീദ് പറക്കുണ്ടന് ഓൺലൈൻ യോഗത്തിൽ യാത്രയയപ്പു നൽകി. സാകിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, നാസിമുദ്ധീൻ മണനാക്, യൂനുസ് കാട്ടൂർ, ഉസ്മാൻ കുണ്ടുകാവിൽ, സമീർ നദവി കുറ്റിച്ചൽ, ഷാജി ചുനക്കര, ഹമീദ് പേരുംപറമ്പിൽ, ഉമ്മർ കോയ ചാലിൽ, സിദ്ദിഖ് ചോക്കാട്, കെ അബ്ദുൽ കാദർ, ശ്രീജിത്ത് കണ്ണൂർ, ജോഷി വർഗീസ്, സഹീർ മാഞ്ഞാലി, ഫസലുള്ള വെള്ളൂബാലി, മനോജ് മാത്യു, അൻവർ കല്ലമ്പലം എന്നിവർ സംസാരിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിയസഭ സാമാജികത്തിന്റെ 50, വർഷത്തെ അടയപ്പെടുത്തുന്ന പരിപാടികളെ കുറിച്ചറിയുന്നതിനും നാട്ടിൽ നടക്കുന്ന പരിപാടികളുടെ ഓൺലൈൻ ലിങ്ക് ലഭിക്കുനതിനും മറ്റു വിവരങ്ങൾക്കുമായി 053 284 8635, 0508816046, 0556602367, എന്നി മൊബൈൽ / വാട്‌സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP