Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഡോ. നൗഫൽ വാഫിയെ അനുമോദിച്ചു

ഡോ. നൗഫൽ വാഫിയെ അനുമോദിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ : ഡൽഹി ജാമിയ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ വളാഞ്ചേരി തിണ്ടലം സി.കെ പാറ സ്വദേശി കൊന്നക്കാട്ടിൽ നൗഫൽ വാഫിയെ ജിദ്ദ വാഫി - വഫിയ്യ കമ്മിറ്റി അനുമോദിച്ചു. പാങ് വാഫി ക്യാമ്പസിൽ വെച്ച് നടന്ന വാഫി സെനറ്റ് യോഗത്തിൽ വെച്ച് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ജിദ്ദ കമ്മിറ്റി വക മെമെന്റോ നൗഫൽ വാഫിക്ക് സമ്മാനിച്ചു.

വളാഞ്ചേരി മർകസ് തർബിയ്യത്തിൽ ഇസ്ലാമിയ്യയിൽ നിന്നും വാഫി ബിരുദം നേടിയ ശേഷമാണു നൗഫൽ വാഫി ഡൽഹി ജാമിയ മില്ലിയയിൽ ചേർന്ന് ബിരുദാനന്തര ബിരുദവും ഗവേഷണവും പൂർത്തിയാക്കിയത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ചേലക്കോട് മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, റഹ്മാൻ ഫൈസി, കെ. കെ. എസ് തങ്ങൾ, കെ. എം എസ് തങ്ങൾ തുടങ്ങിയവരും വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി മുൻ പ്രസിഡന്റ് ഹാഫിസ് ജാഫർ വാഫി വളാഞ്ചേരിയും പരിപാടിയിൽ സന്നിഹിതരായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP