Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക പ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

സ്വന്തം ലേഖകൻ

അൽകോബാർ: തുഗ്ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

അൽകോബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ്, കഴിഞ്ഞ രണ്ടു മാസമായി ജോലിയോ, ശമ്പളമോ ഇല്ലാതെ കമ്പനിയുടെ ക്യാമ്പിൽ ദുരിതത്തിൽ കഴിഞ്ഞിരുന്നത്. കൂടുതലും ഇന്ത്യക്കാരായിരുന്നു തൊഴിലാളികൾ. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഉള്ളവരും ഉണ്ട്.

കൊറോണ വന്നതോടെ ലോക്ക്‌ഡൗൺ തുടങ്ങിയതോടെ സാമ്പത്തികപ്രതിസന്ധിയിലായ കമ്പനി, ലോക്ക്ഡൗൺ അവസാനിച്ചിട്ടും, തൊഴിലാളികൾക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയില്ല. തൊഴിലാളികൾക്ക് എക്‌സിറ്റും, ടിക്കറ്റും, ശമ്പളകുടിശ്ശികയും, സർവീസ് ആനുകൂല്യങ്ങളും നൽകി നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും, ഇതുവരെ അതും ചെയ്തിട്ടില്ല

കൈയിലുള്ള പണം മുഴുവൻ ചിലവഴിച്ചും, കടം വാങ്ങിയും ഇതുവരെ പിടിച്ചു നിന്ന തൊഴിലാളികൾ, രണ്ടു ദിവസങ്ങൾക്ക് മുൻപാണ് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് വോളന്റീർമാർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാമ്പിൽ എത്തി തൊഴിലാളികൾക്ക് വിതരണം ചെയ്തു. നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭാരവാഹികളായ പവനൻ മൂലയ്ക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ, രത്‌നാകരൻ എന്നിവർ നേതൃത്വം നൽകി.

കൊറോണ കാരണം സാമ്പത്തികപ്രതിസന്ധിയിലായ കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസികളെ സഹായിക്കാനായി, നാല് മാസം മുൻപാണ് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ദമ്മാം കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ടു പ്രവർത്തിച്ചു വരുന്നത്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് നോർക്ക ഹെൽപ്പ്ഡെസ്‌ക്ക് ഇതുവരെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP