Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു

റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

റിയാദ്: കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ 'വിന്റർ ഫെസ്റ്റ് 2024' സംഘടിപ്പിച്ചു. എക്‌സിറ്റ് 18- ൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബിനികളടക്കം മണ്ഡലത്തിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കലാ - കായിക മത്സരങ്ങൾ പ്രവാസത്തിന്റെ പിരിമുറുക്കം കുറക്കുന്നതിനും പ്രവാസികൾക്ക് ശാരീരിക - മാനസിക ഉല്ലാസം ലഭിക്കുന്നതിനും ഏറെ സഹായകമായി. ഒരു രാവ് മുഴുവൻ നീണ്ടു നിന്ന പരിപാടി പ്രവാസികൾക്ക് പുതിയ അനുഭവം സമ്മാനിച്ചു. വിന്റർ ഫെസ്റ്റിന്റെ ഭാഗമായി ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി.

എക്‌സിറ്റ് 18 ലെ ദാർ അൽ മനാഖ് ഇസ്തിറാഹയിൽ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റും നാഷണൽ കെഎംസിസി സ്പോർട്സ് വിങ് കൺവീനറുമായ മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. പി ബഷീർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെഎംസിസി ജില്ല - സെൻട്രൽ കമ്മിറ്റി നേതാക്കൾ പങ്കെടുത്തു.

തുടർന്ന് നടന്ന ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരത്തിൽ കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. ആവേശം നിറഞ്ഞ മത്സരം പുലർച്ചെ വരെ നീണ്ടു നിന്നു. ഫുട്‌ബോൾ മത്സരത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി വിന്നറും കോട്ടക്കൽ മുനിസിപ്പാലിറ്റി റണ്ണർ അപ്പും ആയി. ശഹദ് ബെസ്റ്റ് പ്ലെയറും ശിഹാബ് ബെസ്റ്റ് ഗോൾ കീപ്പറുമായി. ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരൻ റൈഹാൻ. ക്രിക്കറ്റിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി വിന്നറും മാറാക്കര പഞ്ചായത്ത് റണ്ണർ അപ്പും ആയി. ബെസ്റ്റ് പ്ലെയർ ആയി അഷ്റഫ് പുറമണ്ണൂർ തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനറുമായി തെരെഞ്ഞെടുക്കപ്പെട്ട മൊയ്ദീൻ കുട്ടി പൊന്മളയെ മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. പി ബഷീർ പരിപാടിയിൽ വെച്ച് ഷാൾ അണിയിച്ചു ആദരിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നും കൂടുതൽ പേരെ ചേർത്ത അഷ്റഫ് പുറമണ്ണൂർ, ഫൈസൽ എടയൂർ, നോർക്ക ഐ ഡി, മണ്ഡലം കെഎംസിസിയുടെ നോർക്ക ഐ ഡി, പ്രവാസി പെൻഷൻ പദ്ധതി ക്യാമ്പയിന് നേതൃത്വം നൽകിയ ഇസ്മായിൽ പൊന്മള, നൗഷാദ് കണിയേരി എന്നിവർക്കും മണ്ഡലം കെഎംസിസി വക സമ്മാനങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

വിന്റർ ഫെസ്റ്റ് പരിപാടിക്ക് മണ്ഡലം കെഎംസിസി ഭാരവാഹികളായ അബൂബക്കർ സി. കെ പാറ, മൊയ്ദീൻ കുട്ടി പൂവ്വാട്, ജലീൽ വളാഞ്ചേരി, മജീദ് ബാവ തലകാപ്പ്, ജംഷീദ് കൊടുമുടി, ഷുഹൈബ് മന്നാനി കാർത്തല, ഫൈസൽ എടയൂർ, ഫർഹാൻ കാടാമ്പുഴ, ഇസ്മായിൽ പൊന്മള, സിറാജ് അടാട്ടിൽ, നിസാർ പറശ്ശേരി, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി, ഇല്യാസ് ചൂനൂർ, ഹുസൈൻ പാല, മുനീർ പുളിക്കൽ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP