Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

2024 ലെ നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.

2024 ലെ നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദി പുറത്തിറക്കിയ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു.

ദമ്മാമിൽ റോസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും കൂടി കലണ്ടർ പ്രകാശനം ചെയ്തു. ഗയത് അൽഫുർസാൻ കമ്പനി ഉടമ മുഹമ്മദ് ഷാഫി കലണ്ടർ ഏറ്റുവാങ്ങി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, സഹഭാരവാഹികളായ മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, ഉണ്ണിമാധവം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

ഗയത് അൽഫുർസാൻ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP