Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവയുഗം വായനവേദിക്ക് പുതിയ കേന്ദ്രനേതൃത്വം നിലവിൽ വന്നു

നവയുഗം വായനവേദിക്ക് പുതിയ കേന്ദ്രനേതൃത്വം നിലവിൽ വന്നു

സ്വന്തം ലേഖകൻ

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ വായനയ്ക്കും, സാഹിത്യത്തിനും പുതുവഴി നൽകിയ നവയുഗം സാംസ്കാരികവേദി വായനവേദിക്ക് പുതിയ കേന്ദ്രനേതൃത്വം നിലവിൽ വന്നു.

ദമ്മാമിൽ ചേർന്ന നവയുഗം വായനവേദി കേന്ദ്രകൺവെൻഷനാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

ഷീബ സാജൻ (പ്രസിഡന്റ്), ലാലു ദിവാകരൻ (വൈസ് പ്രസിഡന്റ്), ജാബിർ ഇബ്രാഹിം (സെക്രട്ടറി), അമീന റിയാസ് (ജോയിന്റ് സെക്രട്ടറി), സുരേന്ദ്രൻ (ലൈബ്രെറിയൻ) എന്നിവരാണ് വായനവേദി ഭാരവാഹികൾ.

സാഹിത്യത്തെയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾ വായനവേദിയുടെ നേതൃത്വത്തിൽ അടുത്ത മാസങ്ങളിൽ അരങ്ങേറുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. നവയുഗം വായനവേദിയുടെ ലൈബ്രറി വർഷങ്ങളായി ദമ്മാമിൽ പ്രവർത്തിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാൻ താത്പര്യം അറിയിക്കുന്നവർക്ക് അതിൽ നിന്നും പുസ്തകങ്ങൾ എത്തിച്ചു നൽകും. ഈ സേവനം പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP