Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം പ്രവാസി സംഗമം ജിദ്ദ ഓണം ആഘോഷിച്ചു

കൊല്ലം പ്രവാസി സംഗമം ജിദ്ദ ഓണം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ജിദ്ദയിലെ ജീവകാരുണ്യ മേഖലയിൽ കയ്യൊപ്പ് ചാർത്തിയ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു .

ജിദ്ദയിലെ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെയും അയൽജില്ലാ സംഘടനകളിലെയും നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മെമ്പർമാരുമടക്കം ഒട്ടനവധി പേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണ സദ്യയും, സദ്യക്കിടയിലെ മാവേലി തമ്പുരാന്റെ ദർശനവും, തുടർന്നുള്ള മാവേലി തമ്പുരാന്റെ ഓണസന്ദേശവും മലയാള തനിമ വിളിച്ചോതുന്ന രീതിയിലായിരുന്നു. തുടർന്ന് ഓണക്കളികളായ കസേര കളി, സുന്ദരിക്ക് പൊട്ടുതൊടൽ , ലെമൺ സ്പൂൺ ഓട്ടം, ഉറിയടി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

തുടർന്ന് മലയാളത്തനിമ വിളിച്ചോതിക്കൊണ്ട് കൊല്ലത്തിന്റെ ഗായകർ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, നാടൻ ഗാനങ്ങൾ, എന്നിവ കൊണ്ട് സദസ്സിനെ ഓണക്കാലത്തേക്ക് നയിച്ചുകൊണ്ട് വേദി ധന്യമാക്കി. ശേഷം ആകാംക്ഷാ പൂർവ്വം കാത്തിരുന്ന കൊല്ലം ഷാഫിയുടെ ഗാനാലപനം എല്ലാവരിലും ഒരേ പോലെ ആവേശം പടർത്തി.

മത്സരങ്ങളിൽ വിജയിച്ചവർക്കും, കലാ പരിപാടികളിൽ പങ്കെടുത്തവർക്കും, വിജയികൾക്കുമുള്ള സമ്മാനങ്ങളും സദസ്സിൽ വെച്ച് വിതരണം ചെയ്തു

ഓണം പ്രോഗ്രാം കൺവീനർ അഷ്‌റഫ് കുരിയോട് , ജോയിന്റ് കൺവീനർ ബിബിൻ ബാബു ,കൾച്ചറൽ കൺവീനർ ഷാനവാസ് സ്‌നേഹക്കൂട് സ്പോർട്സ് കൺവീനർ സോണി ജേക്കബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാബു , മാഹീൻ , വിജാസ് ചിതറ , ഷഹീർ , റെജി കുമാർ , കിഷോർ കൂടാതെ മാവേലി ആയി സദസിനെ അനുഗ്രഹിച്ച ഹരി ലേഡീസ് വിങ് ഭാരവാഹികളായ ഷാനി ഷാനവാസ് ,ബിൻസി സജു , വിജി വിജയകുമാർ,ലിൻസി ബിബിൻ , ധന്യ , മിനി ,ലിനു റോബി ,ഷെറിൻ ഷാബു ,ഷിബിന മാഹീൻ എന്നിവരും കൂടാതെ വിഭവ സമൃദ്ധമായ ഭക്ഷണം പാകം ചെയ്യാൻ സഹായിച്ച കുടുംബിനികൾ എന്നിവരുടെ പ്രവർത്തനങ്ങൾ പ്രോഗ്രാമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.

പ്രസിഡന്റ് മനോജ് മുരളീധരൻ അധ്യക്ഷനായുള്ള ചടങ്ങിൽ ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ട്രെഷറർ റോബി തോമസ് നന്ദിയും പറഞ്ഞു . ചെയർമാൻ ഷാനവാസ് കൊല്ലം ചടങ്ങിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP