Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഊദി ദേശീയ ദിനത്തിൽ എസ് ഐ സി അൽ ബഹ ടൂർ സംഘടിപ്പിച്ചു

സഊദി ദേശീയ ദിനത്തിൽ എസ് ഐ സി അൽ ബഹ ടൂർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 ജിദ്ദ: സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ എസ് ഐ സി ക്ക് കിഴിലുള്ള ടൂർ വിംഗിന്റെ ആഭിമുഖ്യത്തിൽ വിനോദ സഞ്ചാര കേന്ദ്രമായ അൽ ബഹയിലേക്ക് വിനോദ പഠന യാത്ര സംഘടിപ്പിച്ചു. വിനോദവും അറിവും പകർന്ന യാത്രയിൽ കുടുംബിനികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ശറഫിയ്യയിൽ നിന്നും പുറപ്പെട്ട സംഘം ഖുൻഫുദ ബീച്ച്, മാർബിൾ വില്ലേജ്, എക്‌സിബിഷൻ, രഗ്ദം പാർക്ക് തുടങ്ങിയവ സന്ദർശിച്ചു. പ്രകൃതി ഭംഗി ആസ്വദിച്ചു മലകളിലൂടെ ചുരം കയറിയിറങ്ങിയുള്ള യാത്ര പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ചു. നിരവധി കാഴ്ചകൾ കണ്ട സംഘം ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ തിരിച്ചെത്തി.

അൽ ബഹ യാത്രക്ക് എസ് ഐ സി ടൂർ വിങ് കൺവീനർ മുസ്തഫ പട്ടാമ്പി, സിദ്ധീഖ് മേൽമുറി, അബൂബക്കർ ഹാജി കണ്ണൂർ, ഖാലിദ് തൂത, ഇർഷാദ് മേലാറ്റൂർ, മുഹമ്മദലി പരതക്കാട്, അബ്ദുറഹ്മാൻ നരിക്കുനി തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP