Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഊദി ദേശീയ ദിനം: ജിദ്ദയിൽ വിഖായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സഊദി ദേശീയ ദിനം: ജിദ്ദയിൽ വിഖായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സഊദി ദേശീയ ദിനം പ്രമാണിച്ചു സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ പ്രവർത്തകർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പ്രവർത്തകർ രക്തദാനം നടത്തി.

സഊദി ദേശീയ ദിനമായ വെള്ളിയാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ഞായറാഴ്ച ജിദ്ദ ജാമിഅ: മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് വിഖായയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ സൗകര്യത്തിന് വേണ്ടി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിരുന്നു.

ജിദ്ദയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾക്ക് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, സുബൈർ ഹുദവി പട്ടാമ്പി, വിഖായ സഊദി നാഷണൽ കൺവീനർ ദിൽഷാദ് തലാപ്പിൽ, വിഖായ ജിദ്ദ ചെയർമാൻ ഷബീർ ഊരകം, നാസർ തവലേങ്ങൽ, ജാബിർ നാദാപുരം, സലീം മണ്ണാർക്കാട്, ഷാഹിദ്, ഷൗക്കത്ത്, സാലിം അമ്മിനിക്കാട്, ഷബീർ മോങ്ങം തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും സഊദി ദേശീയ ദിനത്തിൽ വിഖായ പ്രവർത്തകർ രക്തദാനം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP