Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുലൈമാൻ മസ്ജിദ് ഏരിയ കെഎംസിസി മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം ചെയ്തു

സുലൈമാൻ മസ്ജിദ് ഏരിയ കെഎംസിസി മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ജിദ്ദ: 'കെഎംസിസി യിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന കാംപയിന് ഷറഫിയ്യ സുലൈമാൻ മസ്ജിദ് ഏരിയയിൽ തുടക്കമായി. നിരവധി പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ വെച്ച് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ ചേർത്ത് പിടിച്ച മഹത്തായ പ്രസ്ഥാനമാണ് കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു. ഏരിയ കെഎംസിസി പ്രസിഡന്റ് മാനു പട്ടിക്കാട് അധ്യക്ഷത വഹിച്ചു.

കെഎംസിസി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ഇബ്റാഹീം കൊല്ലിക്ക് അംഗത്വം നൽകിക്കൊണ്ട് അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ഇബ്റാഹീം നെല്ലിക്കുത്ത്, ഇർഷാദ് കാസറഗോഡ്, അൻവർ സാദത്ത് കുറ്റിപ്പുറം, കെ. സി മൻസൂർ തുടങ്ങിയവർ സംസാരിച്ചു. ടി. പി അബ്ദുസ്സലാം സ്വാഗതവും ഹബീബ് പട്ടാമ്പി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP