Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ വെള്ളിയാഴ്ചയുടെ ആത്മ നിർവൃതിയിൽ ഹാജിമാർ;താങ്ങായി ആർഎസ് സി വളണ്ടിയർ കോർ

ആദ്യ വെള്ളിയാഴ്ചയുടെ ആത്മ നിർവൃതിയിൽ ഹാജിമാർ;താങ്ങായി ആർഎസ് സി വളണ്ടിയർ കോർ

സ്വന്തം ലേഖകൻ

വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആദ്യ വെള്ളിയാഴ്ച ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ വളണ്ടിയർമാർ രംഗത്തുണ്ടായിരുന്നു.ബസ് സ്റ്റേഷനലുകളിലും. ഹറം പരിസരത്ത് അജ്യാദ്, ജർവാൽ, മർവ, ബാബ് അലി അസീസിയ്യ എന്നീ ഭാഗങ്ങളിലും വളണ്ടീയർമാർ സേവനം ലഭ്യമായി. കനത്ത ചൂട് കാരണം പ്രയാസപ്പെടുന്ന

തീർത്ഥാടകർക്ക് കുടകൾ , പാദരക്ഷകൾ എന്നിവ നൽകിയും ദാഹ ശമനത്തിന് ദാഹജലവും നൽകിയുമാണ് സേവന രംഗത്തുസജീവമായത് . വഴി തെറ്റിയ ഹാജിമാർക്ക് വഴി കാട്ടിയായും വളണ്ടീയർമാർ കർമ്മരംഗത്തുണ്ടായിരുന്നു.

ചീഫ് കോഡിനേറ്റർ ജമാൽ മുക്കത്തിന്റെയും ക്യാപ്റ്റൻ ഷബീറിന്റെയും നേതൃത്വത്തിൽ വിവിധ ക്യാപ്റ്റന്മാരും നസീർ കൊടുവള്ളി, സലാം ഇരുമ്പുഴി, ഷകീർഖാലിദ് , ലത്തീഫ് സഖാഫി, ഫൈസൽ സഖാഫി,മുനീർ മേക്കാടൻ, നൗഫൽ തലശ്ശേരി, സിദ്ധീഖ് ആട്ടീരി, ഷാഫി മുസ്ലിയാർ, ജഹ്ഫർ, സഈദ് സഖാഫി അവേലം, ഹംസ കണ്ണൂർ എന്നിവർഹറം പരിസരങ്ങളിലുംഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസിസിയയിൽ കോഡിനേറ്റർ സിറാജ് വില്യപ്പള്ളിയുടെ യും ക്യാപ്റ്റൻ അലി കോട്ടക്കലിന്റെയും നേതൃത്വത്തിൽ അലവി, സഫ്വാൻ കൊടിഞ്ഞി, മുഹ്യുദ്ധീൻ, ഫിറോസ് സഅദി, അൻവർ കാടാമ്പുഴ, ബഷീർ സഖാഫി മേപ്പയൂർ, ഹുസൈൻ ഹാജി,റഫീഖ്, സാലിസ്, മുസ്ലിഹ്, തുടങ്ങിയവരും വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP