Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം; നൗഷാദ് ആലുവ പ്രസിഡന്റ്

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം; നൗഷാദ് ആലുവ പ്രസിഡന്റ്

സ്വന്തം ലേഖകൻ

റിയാദിലെ കലാ_കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന് 2022 -2023 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു .

നൗഷാദ് ആലുവ ( പ്രസിഡന്റ്)
ഷഫീഖ് പാറയിൽ ( സെക്രട്ടറി )
സിജോ മാവേലിക്കര ( ട്രഷറർ )

ഷൈജു പച്ച ( കോർഡിനേറ്റർ)
തങ്കച്ചൻ വർഗീസ് ,
നബീൽ ഷാ
( വൈസ്: പ്രസിഡന്റുമാർ )
ഷമീർ കല്ലിങ്കൽ , സജീർ സമദ്
(ജോ: സെക്രട്ടറിമാർ)
നൗഷാദ് പള്ളത് (ജോ: ട്രഷറർ) )

ഷാഫി നിലമ്പൂർ , ബാലഗോപാലൻ
( സ്പോർട്സ് )
ജബ്ബാർ പൂവാർ ,
ഹരി കായംകുളം
( ആർട്‌സ് )
അനിൽകുമാർ തമ്പുരു, സാജിത് ഖാൻ (ഐ ടി)
സുനിൽ ബാബു എടവണ്ണ, ലുബൈബ് കൊടുവള്ളി
( മീഡിയ )
അഷ്റഫ് , സുൽഫി കൊച്ചു
( വടം വലി )
സാജിദ് നൂറനാട്
( പി ആർ ഓ ) എന്നിവരെയും തിരഞ്ഞെടുത്തു.

എക്‌സിറ്റ് 21ലെ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് നവാസ് ഒപ്പീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഒൻപതാം വാർഷിക ജനറൽ ബോഡി യോഗം രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ രണ്ട് ( 2019 - 2021 ) വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സാജിദ് നൂറനാട് വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു.ഷാൻ പെരുമ്പാവൂർ സ്വാഗതവുംഷാനവാസ് ആലുങ്കൽ നന്ദിയും പറഞ്ഞു,

സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് , നാസർ കാരന്ദൂർ , റഫീക്ക് തങ്ങൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 40 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP