Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202225Saturday

ദാറുൽ ഹുദ ജിദ്ദ കൂട്ടായ്മ സ്‌നേഹസംഗമം സംഘടിപ്പിച്ചു

ദാറുൽ ഹുദ ജിദ്ദ കൂട്ടായ്മ സ്‌നേഹസംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: കേരളത്തിലെ പ്രമുഖ ഇസ്ലാമിക വിദ്യഭ്യാസ സ്ഥാപനമായ ദാറുൽഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന വൈജ്ഞാനിക സംരംഭങ്ങളിൽ സഹകരിക്കുന്ന സ്വദേശികളുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ദാറുൽ ഹുദാ ജിദ്ദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്‌നേഹസംഗമം' പരിപാടി ശ്രദ്ധേയമായി. സംഗമത്തിന്റെ ഉദ്ഘാടനം സഊദി പൗരനായ അബൂ ജാസിർ അൽ ഹർബി നിർവഹിച്ചു. വിജ്ഞാനത്തിനു ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പുതു തലമുറക്ക് ഇസ്ലാമിക വിജ്ഞാനം നൽകാൻ ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ചെയർമാൻ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വൈജ്ഞാനിക മുന്നേറ്റം മുസ്ലിം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘ വീക്ഷണമുള്ള സമസ്തയുടെ നേതാക്കൾ വിഭാവനം ചെയ്ത മത - ഭൗതിക വിദ്യാഭ്യാസം എന്ന ആശയം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്നും തങ്ങൾ പറഞ്ഞു. ഇസ്ലാമിക സാംസ്‌കാരിക ഭൂമിയായ സഊദി അറേബ്യയുടെ ചരിത്ര പരമായ മഹത്വവും ആഥിത്യ മേന്മകളും പ്രവാസികളോട് ഇവിടുത്തെ ഭരണാധികാരികൾ കാണിക്കുന്ന കാരുണ്യവും നന്ദിപൂർവം സ്മരിച്ചു കൊണ്ട് അറബിയിൽ നടത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണം സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയാകർഷിച്ചു.

'ഹാദിയ' ജിദ്ദ ഭാരവാഹിയായ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ദാറുൽ ഹുദ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. അറബിയിൽ അദ്ദേഹം നടത്തിയ വിശദീകരണം സ്വദേശികൾക്ക് ദാറുൽ ഹുദയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഉപകരിച്ചു.

ശേഷം ദാറുൽ ഹുദയെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. ഉത്തരേന്ത്യൻ നഗര - ഗ്രാമങ്ങളിലെ ജന ജീവിതത്തിന്റെയും വിശിഷ്യ കുട്ടികളുടെ ദയനീയ ദൃശ്യങ്ങളും അവരുടെ ഉന്നമനത്തിനു വേണ്ടി ദാറുൽ ഹുദ ആരംഭിച്ച 'മക്തബുകളും' സവിസ്തരം പ്രതിപാദിച്ച ഡോക്യുമെന്ററി സ്വദേശികളുൾപ്പെടയുള്ള സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ഉത്തരേന്ത്യയിൽ ദാറുൽ ഹുദ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രവാസികൾ ഭാഗവാക്കാവണമെന്നു സംഘാടകരിൽ പ്രമുഖനായ ഉമർ ഹാജി മുള്ളൻ കിഴിശ്ശേരി പറഞ്ഞു.

കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ആശംസ നേർന്നു സംസാരിച്ചു. അഡ്വക്കറ്റ് ശംസുദ്ധീൻ, സിദ്ധീഖ് ഹാജി ജീപാസ്, കെ.പി അബ്ദുറഹ്‌മാൻ ഹാജി കൊണ്ടോട്ടി, സുഹൈൽ ഹുദവി, ഫവാസ് ഹുദവി വയനാട്, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ, അൻവർ ഫൈസി കരിമ്പുഴ, ബക്കർ കിഴിശ്ശേരി (മദാഇൻ ഫഹദ്), മുഹമ്മദ് റഫീഖ് കൂളത്ത്, ഫിറോസ് പരതക്കാട്, അബ്ദുൽ അസീസ്, മുഹമ്മദ് ഓമശ്ശേരി, ശരീഫ് മാസ്റ്റർ, മുഹമ്മദ് കോയ പുളിക്കൽ, ഷഫീഖ് പാണക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

അബൂബക്കർ ദാരിമി ആലമ്പാടി ഖിറാഅത്ത് നടത്തി. സദസ്സിൽ ഗാനങ്ങൾ ആലപിച്ച അഹ്‌മദ് കബീർ തൃപ്പനച്ചി, സി.എച്ച് നാസർ അരക്കുപറമ്പ് എന്നിവർക്ക് അബൂ ജാസിർ അൽ ഹർബി ഉപഹാരങ്ങൾ നൽകി. ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ കോയ മൂന്നിയൂർ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP