Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പ് നൽകി

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

റിയാദ് : 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് ട്രഷറർ വേണുഗോപാലപിള്ളക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽ ഖർജ് മുൻ ഏരിയ കമ്മിറ്റി അംഗം കൂടിയായ വേണുഗോപാലപ്പിള്ള കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. അൽ ഖർജിലെ എടിസി കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് മണികണ്ഠ കുമാർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് സ്വാഗതമാശംസിച്ചു. ഏരിയ കൺവീനർ പ്രദീപ് കൊട്ടാരം, പ്രസിഡന്റ് സുബ്രഹ്‌മണ്യൻ, സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിബിൻ, ജയൻ പെരുനാട്, ഗോപാലൻ, നാസർ പൊന്നാനി, റിയാസ് റസാക്ക്, ഹരിദാസ്, ജയൻ, ജോമോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹൻദാസ് കൈമാറി. യാത്രയയപ്പിന് വേണുഗോപാലപ്പിള്ള നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP