Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഖായ സംഗമം : ഹജ്ജ് പുണ്യ ഭൂമിയിലെ സമർപ്പണ സ്മരണകൾ അയവിറക്കി

വിഖായ സംഗമം : ഹജ്ജ് പുണ്യ ഭൂമിയിലെ സമർപ്പണ സ്മരണകൾ അയവിറക്കി

സ്വന്തം ലേഖകൻ

ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വിഖായ സംഗമം ഹജ്ജ് പുണ്യ ഭൂമിയിലെ പ്രവർത്തകരുടെ നിസ്വാർത്ഥമായ സമർപ്പണ സേവന പ്രവർത്തനങ്ങളുടെ മധുര സ്മരണകൾ അയവിറക്കുന്നതായി. കഴിഞ്ഞ വർഷങ്ങളിൽ ഹാജിമാർക്ക് വേണ്ടി ചെയ്ത പുണ്യ സേവനങ്ങളുടെ മറക്കാത്ത ഓർമ്മകൾ സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള വിഖായ പ്രവർത്തകർ പങ്ക് വെച്ചു.

വിഖായ ഓൺലൈൻ സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് വിഖായ വളണ്ടിയമാർ ചെയ്തിരുന്ന സേവനം വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ പ്രീതിയും ഹാജിമാരുടെ മനമുരുകിയുള്ള പ്രാർത്ഥനയും മാത്രം ആഗ്രഹിച്ചു തങ്ങളുടെ ജോലിയിൽ നിന്ന് പോലും ലീവ് എടുത്ത് സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു ഹാജിമാർക്ക് വേണ്ടി ചെയ്യുന്ന സേവനം തുല്യതയില്ലാത്തതാണെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച സേവനം കാഴ്ച വെച്ചതിനു വിഖായ പ്രവർത്തകർക്ക് സഊദി സർക്കാരിന്റെയും ഇന്ത്യൻ എമ്പസിയുടെയും പ്രശംസ ലഭിച്ചത് അഭിമാനകരമാണെന്നും തങ്ങൾ പറഞ്ഞു. വിഖായ നടത്തുന്ന ഹജ്ജ് സേവനത്തിലൂടെ സംഘടന ദേശീയ തലത്തിൽ മാത്രമല്ല ആഗോള തലത്തിലും അറിയപ്പെടാൻ തുടങ്ങിയതായും സയ്യിദ് ഹമീദലി തങ്ങൾ കൂട്ടിച്ചേർത്തു.

സൂം പ്ലാറ്റുഫോമിൽ നടന്ന പരിപാടിയിൽ എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഹാജിമാർക്ക് മികച്ച സേവനം ചെയ്യുന്ന വിഖായക്ക് കീഴിൽ വെൽഫയർ വിങ് രൂപീകരിച്ചു പ്രവാസികളുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യുകയും ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സംഘടന കൂടുതൽ സജീവമാവുമെന്നും അദ്ദേഹം പറഞ്ഞു.
വിഖായ സ്റ്റേറ്റ് ചെയർമാൻ അബ്ദുസ്സലാം ഫറോഖ്, സ്റ്റേറ്റ് കൺവീനർ ശരീഖ് ആലപ്പുഴ എന്നിവർ അതിഥികളായി പങ്കെടുത്തു.

വിവിധ പ്രാവിശ്യകളെ പ്രതിനിധീകരിച്ച് മുസ്തഫ തൃക്കരിപ്പൂർ ( ഖസീം), ഷജീർ കൊടുങ്ങല്ലൂർ, ഇർജാസ് കോഴിക്കോട് ( ഈസ്റ്റ് ), അബ്ദുറസാഖ് വളക്കൈ ( റിയാദ് ), അഷ്റഫ് തില്ലങ്കേരി ( മദീന ), മുനീർ ഫൈസി ( മക്ക ), ശറഫുദ്ധീൻ മൗലവി കണ്ണൂർ ( അൽ ജൗഫ് ) തുടങ്ങിയവർ തങ്ങളുടെ ഹജ്ജ് സേവന സ്മരണകൾ പങ്ക് വെച്ചു.

ബഷീർ ബാഖവി പ്രാർത്ഥന നടത്തി. മുഹമ്മദ് റാഫി ഹുദവി അവതാരകൻ ആയിരുന്നു. ആഷിഖ് ചേലേമ്പ്ര സാങ്കേതിക സഹായം നൽകി.
എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അറക്കൽ അബ്ദുറഹ്‌മാൻ മൗലവി സ്വാഗതവും വൈസ് ചെയർമാൻ സൈദ് ഹാജി മൂന്നിയൂർ നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP