Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, സൗദി അറേബ്യ ചാപ്റ്ററിന്റെ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണ ചെയ്തു

മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, സൗദി അറേബ്യ ചാപ്റ്ററിന്റെ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണ ചെയ്തു

സ്വന്തം ലേഖകൻ

റിയാദ്: മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, സൗദി അറേബ്യ (MFWAI KSA) ചാപ്റ്ററിന്റെ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണ ഉത്ഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.

റിയാദ് മലാസിൽ വെച്ചു നടന്ന ചടങ്ങിൽ MFWAI KSA ചാപ്റ്റർ പ്രസിഡന്റ് നൗഷാദ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ വിശിഷ്ട അതിഥി ആയിരുന്നു. MFWAI KSA സെൻട്രൽ കമ്മിറ്റി ട്രെഷറർ ഫുവാദ് മുഹമ്മദ്, ജോയിൻ സെക്രട്ടറി സജീഷ്, ഐ. ടി ഹെഡ് അഭിലാഷ് മാത്യു റിയാദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സജാദ് പള്ളം, സെക്രട്ടറി ഫാറൂഖ് തിരൂർക്കാട് എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ശിഹാബ് കൊട്ടുകാടിനെ ആദരിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രീസ്റ്റ്ന്റെ പ്രൊമോഷന് ഭാഗമായുള്ള ഫോട്ടോ സെക്ഷനും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP