Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പക്ഷാഘാതം മൂലം കിടപ്പിലായ അലോഷ്യസ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലിൽ നാടണഞ്ഞു; തുടർ ചികിത്സക്കായി ആശുപതിയിലേക്ക് മാറ്റി

പക്ഷാഘാതം മൂലം കിടപ്പിലായ അലോഷ്യസ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലിൽ നാടണഞ്ഞു; തുടർ ചികിത്സക്കായി ആശുപതിയിലേക്ക് മാറ്റി

അക്‌ബർ പൊന്നാനി -

അബഹ (സൗദി അറേബ്യ): പക്ഷാഘാതത്തെ തുടർന്നു ദക്ഷിണ സൗദിയിലെ അബഹ ബല്ലസ്മാറിൽ ശരീരം തളർന്ന് കിടപ്പിലായ കൊല്ലം ഇരവിപുരം സ്വദേശി അലോഷ്യസ് ജോസഫ് സ്ഥലത്തെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ വിജയകരമായ ഇടപിടലിൽ സ്വദേശത്തെത്തുകയും തുടർന്ന് ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അലോഷ്യസിനെ തുടർ ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മതവും മറ്റെല്ലാം അപ്രസക്തമായ പ്രവാസി കൂട്ടായ്മകളുടെ മാനവിക സ്‌നേഹത്തിന്റെ മികവുറ്റ അധ്യായമായമിതാ - കൊല്ലം ഇരവിപുരം സ്വദേശിയായ അലോഷ്യസ് ജോസഫിന്റെ കഥ:

കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗത്തിന്റെ സഹായത്താൽ ജിദ്ദ വഴി നാട്ടിലയച്ചത്. എസ്ഡിപിഐ കൊല്ലം ജില്ലാ നേതൃത്വവും അദ്ദേഹത്തിന്റെ ബന്ധുക്കളും സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു. ഉടനെതന്നെ ചികിത്സക്കായി വീടിന്റെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം ഹൃദയസംബന്ധമായ തുടർ ചികിത്സക്കാണ് കൊല്ലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്.

അലോഷ്യസ് ആറു വർഷം മുമ്പാണ് ജിസാനിൽ എത്തുന്നത്. സ്പോൺസറുമായി വാക്കു തർക്കത്തിലകപ്പെട്ടതിനെ തുടർന്നു മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തെ ഹുറൂബാക്കിയിരുന്നു. പിന്നീട് അബഹയിലെ ബല്ലസ്മാറിലെത്തി പെയ്ന്റിങ് ജോലി ചെയ്തുകൊണ്ടിരിക്കെ പക്ഷാഘാതം പിടിപെട്ടു ശരീരത്തിന്റെ ഒരുഭാഗം തളരുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾക്കു പോലും പ്രയാസപ്പെട്ട ഇദ്ദേഹത്തെ സ്വന്തം സഹോദരനെ പോലെ പരിചരിച്ചത് ചാർഖണ്ഡ് സ്വദേശി മുഖ്താർ അലിയായിരുന്നു.

ചികിത്സാവശ്യാർഥവും ഇവിടുത്തെ നിയമ കുരുക്കുകൾ അഴിക്കുന്നതിനുമായി ആദ്യഘട്ടങ്ങളിൽ പ്രദേശത്തെ സാമൂlഹ്യ പ്രവർത്തകൻ എന്നവകാശപ്പെടുന്ന വേങ്ങര സ്വദേശി നാസർ ഇടപെടലുകൾ നടത്തിയിരുന്നു. ഒരു തവണ അദ്ദേഹം ആവശ്യപ്പെട്ട വലിയ തുക നൽകി നാട്ടിലേക്ക് അയക്കാനായി ജിദ്ദ വരെ കൊണ്ടുപോയെങ്കിലും യാത്ര മുടങ്ങി. ടിക്കറ്റും ടാക്‌സി ചാർജും ഉൾപ്പെടെ തുടർ നടപടികൾക്കായി വീണ്ടും വലിയ തുക നാസർ ആവശ്യപ്പെടുകയും നിരാശനായി ജിദ്ദയിൽ നിന്നും തിരിച്ചെത്തുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവർ വിഷയം സോഷ്യൽ ഫോറത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അബഹ നേതൃത്വം ബല്ലസ്മാറിൽ പോയി ഇദ്ദേഹത്തെ സന്ദർശിച്ചു. വിഷയം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഏറ്റെടുക്കാമെന്നു കുടുംബത്തെ അറിയിക്കുകയായിരുന്നു.

സോഷ്യൽ ഫോറം പ്രവർത്തകരുടെ ശ്രമഫലമായി യാത്രാ രേഖകളും മറ്റും വളരെ കുറഞ്ഞ ദിവസത്തിനകം ശരിയാക്കി. ഖമീസ് മുശൈത്തിലെ പ്രവാസി പ്രമുഖൻ ലിജോ ജേക്കബ് വിമാന ടിക്കറ്റിനുവേണ്ട തുക കൈമാറുകയും യാത്രയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ സോഷ്യൽ ഫോറം പ്രവർത്തകർ ഒരുക്കുകയും ചെയ്തു.

ഫെബ്രുവരി ഒൻപത് ചൊവ്വാഴ്ച രാത്രി സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടും കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വെൽഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരം, സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജ് മൊയ്തു കോതമംഗലം എന്നിവർ ബല്ലസ്മാറിലെത്തി രോഗിയെ അബഹയിലുള്ള ലോഡ്ജിലെത്തിച്ചു. പിറ്റേന്ന് ബുധനാഴ്ച പുലർച്ച അഞ്ച് മണിക്ക് അബഹ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്ക് അയച്ചു. സോഷ്യൽ ഫോറം ജിദ്ദ വെൽഫയർ ഇൻചാർജ്ജ് അബു ഹനീഫ നേരിട്ട് ജിദ്ദ എയർപോർട്ടിലെത്തി അലോഷ്യസിനെ സ്വീകരിക്കുകയും നാട്ടിലേക്കുള്ള വിമാനത്തിലേക്ക് കയറാൻ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.

തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തെ എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം അവരുടെ തന്നെ ആമ്പുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയുമാണുണ്ടായത്. വിഷയത്തിലിടപെട്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ സൗജന്യമായി അലോഷ്യസിനെ നാട്ടിലെത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കും നാട്ടിൽ ഇത്രയും പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സാഹചര്യവും സൗകര്യവും ഒരുക്കിയ എസ് ഡി പി ഐ പ്രവർത്തകർക്കും അലോഷ്യസ് ജോസഫിന്റെ കുടുംബം നന്ദിയറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP