Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാർത്ഥികളെ അനുമോദിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: കാടാമ്പുഴ മൂലാഞ്ചോല ദാറുൽ ഇസ്ലാം സെക്കന്ററി മദ്രസ പൂർവ വിദ്യാർത്ഥികളിൽ നിന്നും സ്‌കൂൾ പ്ലസ്ടു വിജയിച്ച വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ മദ്രസ ഗൾഫ് കമ്മിറ്റി അനുമോദിച്ചു. ഗൾഫ് കമ്മിറ്റി വക മെമെന്റോ പ്രസിഡന്റ് അബു ഉള്ളാട്ടിൽ, വൈസ് പ്രസിഡന്റ് വി.പി കുഞ്ഞിമോൻ എന്നിവരും മദ്രസ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഹംസ ചോഴിമഠത്തിൽ, വി.പി അബ്ദുറസാഖ്, സദർ മുഅല്ലിം അബ്ദുന്നാസർ അൻവരി എന്നിവരും വിതരണം ചെയ്തു.

ഗൾഫ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ളാഘനീയവുമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഉപകരിക്കുമെന്നും മദ്രസ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ മദ്രസ - സ്‌കൂൾ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ ഭാവിയിലും നടത്തുമെന്ന് ദാറുൽ ഇസ്ലാം മദ്രസ ഗൾഫ് കമ്മിറ്റി പ്രസിഡന്റ് അബു ഉള്ളാട്ടിൽ, ജനറൽ സെക്രട്ടറി അമീർ കൊരട്ടിയൻ, ട്രെഷറർ വി.പി അബ്ദുസ്സലാം (ആപ്പാപ്പ) എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP