Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഹജ്ജ് വേളകളിലെ ഓർമ്മകൾ പങ്കുവെച്ച് മുൻ കോൺസൽ ജനറൽമാർ; പുളകം പകർന്ന അവസരം ഉണ്ടായത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർമാരുടെ ഗ്ലോബൽ വെബ് മീറ്റിൽ

ഹജ്ജ് വേളകളിലെ ഓർമ്മകൾ പങ്കുവെച്ച് മുൻ കോൺസൽ ജനറൽമാർ; പുളകം പകർന്ന അവസരം ഉണ്ടായത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർമാരുടെ ഗ്ലോബൽ വെബ് മീറ്റിൽ

അക്‌ബർ പൊന്നാനി

ജിദ്ദ: കഴിഞ്ഞ കാലങ്ങളിലെ ഹജ്ജ് വേളകളിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ സേവനങ്ങൾക്ക് ഔദ്യോഗിക നേതൃത്വം നൽകിയ കോൺസുൽ ജനറൽമാർ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർമാരുടെ ഗ്ലോബൽ വെബ് മീറ്റിൽ ഓർമ്മകൾ പങ്കു വെച്ചു. ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറൽ മാരായ സയ്യിദ് അഹമ്മദ് ബാബയും ഫായിസ് അഹമ്മദ് കിദ്വായിയുമാണ് ഗ്ലോബൽ വെബ് മീറ്റിൽ ഹജ്ജ് വേളകളിൽ അരുടെ ഔദ്യോഗിക ജോലികൾക്കിടയിലുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചത്.

2008 ലെ ഹജ്ജിനായിരുന്നു ഏറ്റവും കൂടുതൽ സജ്ജീകരണങ്ങൾ വേണ്ടി വന്നതെന്നും സൗദി ഗവൺമെന്റ് ആ വർഷം മുതലാണ് പുതിയ പല ക്രമീകരണങ്ങളും ആരംഭിച്ചതെന്നും സയ്യിദ് അഹമ്മദ് ബാബ പറഞ്ഞു. മിനയിലെയും മുസ്ദലിഫയിലേയുമൊക്കെ ക്രമീകരണങ്ങൾ ഹാജിമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ ഫ്രറ്റേണിറ്റി ഫോറം വഹിച്ച പങ്ക് മറക്കാനാവാത്തതാണെന്നും ബാബ അനുസ്മരിച്ചു.

2011 മുതൽ 2014 വരെയുള്ള ജിദ്ദയിലെ കാലഘട്ടം മനസ്സിലിപ്പോഴും പുളകം നൽകുന്ന ഓർമ്മകളാണെന്ന് ഫായിസ് അഹമ്മദ് കിദ്വായി പറഞ്ഞു. ഹജ്ജ് വളന്റിയർ പ്രവർത്തനങ്ങൾ കേവലമൊരു സേവനപ്രവർത്തനത്തിനപ്പുറം അതൊരു വലിയ നേതൃത്വ പരിശീലനമാണ്. സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളുമായി ഫ്രറ്റേണിറ്റി ഫോറം ആ മേഖലയിൽ മികച്ചു നിൽക്കുന്നു. ഹജ്ജിനെത്തുന്ന വിവിധ ദേശക്കാർക്ക് മുഴുവൻ സഹായമെത്തിച്ചു കൊണ്ട് ഇന്ത്യക്കാർ മാതൃകയാകുമ്പോൾ ഫോറത്തിന്റെ പങ്കാളിത്തം അതിൽ മികച്ചതായിരുന്നു. അറഫയിലും മുസ്ദലിഫയിലും വഴി തെറ്റി ഒറ്റപ്പെട്ടുപോയ ഹാജിമാരെ കണ്ടെത്തുന്നതിന് ഫോറം സ്വീകരിച്ച രീതി തെല്ലൊന്നുമല്ല ഹാജിമാർക്ക് സഹായകരമായതെന്നും ഫായിസ് കിദ്വായി അനുസ്മരിച്ചു.

ആറു വർഷങ്ങൾക്ക് ശേഷം വോളന്റിയർമാരുമായി വീണ്ടും സംഗമിക്കാനും സംവദിക്കാനും സാധിച്ചതിലെ അനൽപമായ സന്തോഷം പങ്ക് വെച്ച് കൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ. സാബിർ മീറ്റ് ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ ഊർജ്ജസ്വലരായി സേവനത്തിനിറങ്ങാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ് മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ഐ.പി.ഡബ്ല്യൂ.എഫ്. പ്രസിഡന്റ് അയ്യൂബ് ഹക്കീം, മുൻ പ്രസിഡന്റുമാരായ അബ്ദുൽ ഖാദിർ ഖാൻ, മുഹമ്മദ് അബ്ദുൽ അസീസ് കിദ്വായ്, സകരിയ ബിലാദി, ഖമർ സാദ, അഷറഫ് മൊറയൂർ, അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, ഷമീം കൗസർ, നൂറുദ്ദീൻ ഖാൻ, ബഷീർ ഈങ്ങാപ്പുഴ, അബ്ദുസ്സലാം മാസ്റ്റർ, സലീം മംഗലാപുരം, വിമൻസ് ഫ്രറ്റേണിറ്റി പ്രതിനിധി അസ്മ ഇഖ്ബാൽ സംസാരിച്ചു.

ഫോറം സോണൽ സെക്രട്ടറി ഷംസുദീൻ മലപ്പുറം ഹജ്ജ് സേവനം വിശദീകരിക്കുന്ന വീഡീയോ ഡോക്യുമെന്ററി അവതരിപ്പിച്ചു. വോളന്റിയർമാർ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയൺ പ്രസിഡന്റ് ഫമയാസുദ്ദീൻ ചെന്നൈ ആമുഖ പ്രസംഗം നടത്തി. ഇഖ്ബാൽ ചെമ്പൻ അവതാരകനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP