Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സാമൂഹ്യ രംഗത്ത് കർമ്മവീഥി തെളിച്ചവരിൽ പ്രമുഖൻ; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി സുലൈമാൻ മണിമല മടങ്ങുന്നു

ദക്ഷിണ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സാമൂഹ്യ രംഗത്ത് കർമ്മവീഥി തെളിച്ചവരിൽ പ്രമുഖൻ; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി സുലൈമാൻ മണിമല മടങ്ങുന്നു

അക്‌ബർ പൊന്നാനി

ജിദ്ദ: ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളിലായി പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രമുഖ പൊതുപ്രവർത്തകനും സംഘാടകനായ സുലൈമാൻ മണിമല നാട്ടിലേയ്ക്ക് മടങ്ങുന്നു. ജിദ്ദയിൽ മലബാറിൽ നിന്നുള്ള പ്രവാസികൾ നേരത്തേ തുടങ്ങിയ സംഘടിത സാമൂഹ്യ പ്രവർത്തനങ്ങൾ ദക്ഷിണ കേരളത്തിൽ നിന്നുള്ളവർക്കും സാധ്യമാക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചുവെന്നത് അദ്ദേഹത്തിന്റെ ദീർഘമായ പ്രവാസ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്. പ്രവാസ ദേശത്ത് മത, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ദിശാബോധവും സംഘടിത സ്വഭാവവും നിർണയിച്ചു നൽകുകയും കർമരേഖ വരച്ചു കാട്ടുകയും ചെയ്തവരിൽ പ്രമുഖനായിരുന്നു സുലൈമാൻ മണിമല.

തൊണ്ണൂറുകളിൽ ജിദ്ദയിലെ റുവൈസ് കേന്ദ്രീകരിച്ച് കെ എം സി എന്ന പ്രസ്ഥാനത്തിന് സൗത്ത് സോൺ കൂട്ടായ്മ രൂപവൽകരിക്കുന്നതിൽ സുലൈമാൻ മണിമല നേതൃത്വപരമായ പങ്കാണ് വഹിച്ചത്. പ്രവാസ ജീവിതത്തിലുടനീളം സാമൂഹിക സാംസ്‌കാരിക മത രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം കാഴ്ച വെച്ച കർമ്മോൽസുഖമായ പൊതുപ്രവർത്തനം പല സംഘടനകൾക്കും മാതൃകയും ഉത്തേജനമായിരുന്നു. ജീവകാരുണ്യ മേഖലയിൽ താൻ ചെയ്യുന്ന സേവനങ്ങൾ ജനശ്രദ്ധയിൽ പെടാതിരിക്കാൻ കടുത്ത മുൻകരുതലുകൾ സ്വീകരിക്കുക എന്നത് സുലൈമാൻ മണിമലയുടെ വേറിട്ട പ്രവർത്തന രീതിയായിരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ആയിരുന്നു സുലൈമാൻ മണിമലയുടെ മറ്റൊരു പ്രധാന പ്രവർത്തന മേഖല. ഫെഡറേഷന്റെ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്ര സംഘടനാ തലത്തിൽ എന്നതിലുപരി സൗഹൃദങ്ങൾക്കും നികത്താനാവാത്ത ഒരു വിടവാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.

കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി സെകട്ടറി, ഷറഫിയ്യ കെഎംസിസി സ്‌നേഹ സ്പർശം കൺവീനർ, അനാകീശ് കെഎംസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഹാമിദ് മുഹമ്മദ് ബിൻ ഹമീദ്, ഹാമിദ് മുഹമ്മദ് അൽ ഈസാ എന്നീ കമ്പനികളിൽ ജീവനക്കാരനാണ് നാട്ടിലേയ്ക്ക് തിരിക്കുന്ന സുലൈമാൻ മണിമല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP