Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അദൃശ്യ ശത്രുവിന് മുന്നിൽ മൂലധന ശക്തികൾ ഒന്നുമല്ലാതാവുകയും ക്യൂബപോലുള്ള രാജ്യങ്ങൾ ഉയർന്നു വരികയും ചെയ്തുവെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

അദൃശ്യ ശത്രുവിന് മുന്നിൽ മൂലധന ശക്തികൾ ഒന്നുമല്ലാതാവുകയും ക്യൂബപോലുള്ള രാജ്യങ്ങൾ ഉയർന്നു വരികയും ചെയ്തുവെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

സ്വന്തം ലേഖകൻ

റിയാദ്: അദൃശ്യനായ ശത്രുവിന്റെ മുന്നിൽ ഭീമാകാരന്മാരായ മൂലധന ശക്തികൾ ഒന്നുമല്ലാതായി തീരുകയും, ഒന്നുമല്ല എന്നുകരുതിയിരുന്ന ക്യൂബപോലുള്ള രാജ്യങ്ങൾ രക്ഷകർതൃത്വത്തിലേക്ക് ഉയർന്നു വരികയും ചെയ്തതതാണ് ഈ കോവിഡ് കാലം കാണിച്ചുതരുന്നതെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ചില്ല സംഘടിപ്പിച്ച വിർച്വൽ പ്രതിവാര വായനാ-സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ശിഹാബുദ്ദീൻ. ലോകം മുഴുവൻ നിരവധി തവണ ഭസ്മമാക്കാനുള്ള ആയുധങ്ങൾ വിറകുപുരയിലെ വെറും വിറകുകൊള്ളികളെ പോലെ കിടക്കുമ്പോൾ ഉപേക്ഷിച്ചും പരിഹസിച്ചും കളഞ്ഞ മൂല്യങ്ങളുടെ വീണ്ടെടുപ്പിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്നും ശിഹാബുദ്ദീൻ പറഞ്ഞു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ 'കെ പി ഉമ്മർ' എന്ന കഥ ടി ആർ സുബ്രഹ്മണ്യൻ വായിച്ചു. എം ഫൈസൽ, കെപിഎം സാദിഖ്, ശകീബ് കൊളക്കാടൻ, എ കെ റിയാസ് മുഹമ്മദ് , മൂസ കൊമ്പൻ, പ്രദീപ് അരിയംപാടം, ജയചന്ദ്രൻ നെരുവമ്പ്രം, ഇഖ്ബാൽ കൊടുങ്ങല്ലൂർ, വിപിൻ കുമാർ, ആർ മുരളീധരൻ, ജുനൈദ് അബൂബക്കർ, കിസ്മത്ത് മമ്പാട്, ബഷീർ കാഞ്ഞിരപ്പുഴ, ബീന, അനിത നസീം, ഷംല ചീനിക്കൽ, മിനി, നജ്മ, സുരേഷ് കൂവോട്, നാസർ കാരക്കുന്ന്, നന്ദൻ ഷകീല വഹാബ്, അഖിൽ, സീബ, ഗോപിനാഥൻ വേങ്ങര, സുരേഷ് ലാൽ, ജോഷി പെരിഞ്ഞനം, മുനീർ കൊടുങ്ങല്ലൂർ, ഫിറോസ് വടക്കയിൽ, അബ്ദുൽ റസാഖ് മുണ്ടേരി, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

ഏപ്രിൽ 17ന് വെള്ളിയാഴ്ച നടക്കുന്ന അടുത്ത വായനയിൽ പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ' കോവിഡും പരിസ്ഥിതിയും' എന്ന വിഷയത്തിൽ സംസാരിക്കും. അദ്ദേഹത്തിന്റെ കഥ 'കാളരാത്രി' യുടെ വായന ബീന നടത്തും. വൈകീട്ട് അഞ്ചരക്കാണ് പരിപാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP