Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവയുഗം അൽഹസ്സ കൊളാബിയ യൂണീറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ മരണമടഞ്ഞു

നവയുഗം അൽഹസ്സ കൊളാബിയ യൂണീറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ മരണമടഞ്ഞു

സ്വന്തം ലേഖകൻ

അൽഹസ്സ: നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല നേതാവും, കൊളാബിയ യൂണീറ്റ് പ്രസിഡന്റുമായ സന്തോഷ് കുമാർ അസുഖബാധിതനായി മരണമടഞ്ഞു. 46 വയസ്സായിരുന്നു.

കോളാബിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന സന്തോഷിന്, കഴിഞ്ഞ രണ്ട് ആഴ്ചകൾക്ക് മുന്നേ ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായി. വയറ് ക്രമാധീതമായി വീർത്ത്, കാലിന് നീരും വന്നു. ഈ അവസ്ഥ കണ്ട നവയുഗം കൊളാബിയ യൂണിറ്റ് സെക്രട്ടറി അൻസാരി വിളിച്ചു അറിയിച്ചതിനെ തുടർന്ന്, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം ഇടപെട്ട് ആംബുലൻസ് അറേഞ്ച് ചെയ്ത്, തൊട്ടടുത്ത ജാഫർഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഗുരുതരമായ കരൾരോഗം ആണെന്ന് സ്ഥിതീകരിച്ചതിനെത്തുടർന്ന്, തുടർ ചികിത്സക്കായി മുബാറസ് ബഞ്ചലവി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജനുവരി 4 ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഐ സി യൂവിലേയ്ക്ക് മാറ്റിയെങ്കിലും, ബുധനാഴ്‌ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

18 വർഷമായി സൗദിയിൽ ജോലി ചെയ്തു വന്നിരുന്ന സന്തോഷ്, അൽഹസ്സയിലെ നവയുഗം പ്രവർത്തങ്ങളിലൂടെ സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്‌ക്കൂൾ വിദ്യാർത്ഥികളായ ഒരു മകനും, മകളും ഉണ്ട്.

നവയുഗം കേന്ദ്രകമ്മിറ്റി സന്തോഷിന്റെ അകാലനിര്യാണത്തിൽ അനുശോചിച്ചു. വളരെ ഊർജ്ജസ്വലതയും, സാമൂഹ്യപ്രതിബദ്ധതയും ഉള്ള നല്ലൊരു നേതാവിനെയാണ് നവയുഗത്തിന് നഷ്ടമായിരിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിൽ പറഞ്ഞു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP