Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവയുഗം ജീവകാരുണ്യ വിഭാഗം തുണച്ചു ; നട്ടെല്ല് തകർന്നു കിടപ്പിലായ യുവാവ് നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗം ജീവകാരുണ്യ വിഭാഗം തുണച്ചു ; നട്ടെല്ല് തകർന്നു കിടപ്പിലായ യുവാവ് നാട്ടിലേയ്ക്ക് മടങ്ങി.

സ്വന്തം ലേഖകൻ

ദമ്മാം : ജോലി സ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്നു ദമ്മാം മുവാസത്ത് ഹോസ്പിറ്റലിൽ ഒരു വർഷത്തോളമായി കിടപ്പിലായ യുവാവ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം സ്വദേശി ഐഡൻ പാസ്‌കൽ ഒരു വർഷം മുൻപാണ് ജോലിസ്ഥലത്തെ ഒരു അപകടത്തെത്തുടർന്ന് നട്ടെല്ല് തകർന്നു ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. ഇത്രയും ചികിത്സ നടത്തിയിട്ടും എണീറ്റ് നടക്കാനുള്ള കഴിവ് നഷ്ടമായി. തുടർന്നാണ് നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ സഹായം ആവശ്യപ്പെട്ടു കൊണ്ട് സുഹൃത്തായ സലാം വർക്കല നവയുഗം ജീവകാരുണ്യ വിഭാഗത്തെ സമീപിച്ചത്.

തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകരായ പത്മനാഭൻ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും ഈ കേസ് ഏറ്റെടുത്തത്. അവർ ഹോസ്പിറ്റൽ അധികൃതർ, ഐഡന്റെ കമ്പനി, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചു കൊണ്ട് ചെയ്തു നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവിൽ ഒരു മാസത്തോളം നടത്തിയ ശ്രമഫലമായി നാട്ടിൽ പോകാനുള്ള എല്ലാ നിയമപരമായ രേഖകളും തയ്യാറാക്കി.

ഐഡനെ ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്ന ഇൻഡിഗോ ഫ്ളൈറ്റിൽ നാട്ടിൽ എത്തിച്ചു, അവിടെ നിന്നും ആംബുലൻസ് വഴി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ എത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും റെഡി ആക്കി. ഷാനവാസ് എന്ന സുഹൃത്ത് കൂടെ പോകാൻ തയ്യാറായി. സാമൂഹ്യപ്രവർത്തകനായ അസ്ലം ഫാറൂക്ക്
സഹായിച്ചു.

എല്ലാവർക്കും നന്ദി പറഞ്ഞു ഐഡൻ നാട്ടിലേയ്ക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP