കേരള ബജറ്റിൽ പ്രവാസിക്ഷേമത്തിന് നൽകിയ പരിഗണന അഭിനന്ദനാർഹം: നവയുഗം

സ്വന്തം ലേഖകൻ
ദമ്മാം: കേരള നിയമസഭയിൽ ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളുടെ ക്ഷേമത്തിനും വിവിധ പദ്ധതികൾക്കും നൽകിയ പ്രത്യേക പരിഗണനയ്ക്ക് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കേരളസർക്കാരിനെ അഭിനന്ദിച്ചു. .
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി അഞ്ചു വർഷം കൊണ്ട് ആകെ ചെലവഴിച്ചത് 82 കോടി രൂപയായിരുന്നു എങ്കിൽ ഈ സർക്കാർ ഇതിനോടകം 152 കോടി ചിലവഴിച്ചു കഴിഞ്ഞു എന്ന കണക്ക് തന്നെ പ്രവാസികളുടെ ക്ഷേമത്തിന് നൽകുന്ന മുൻഗണനയ്ക്ക് തെളിവാണ്. പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 2019-20-ൽ 30 കോടി രൂപയായിരുന്നത്, ഈ ബജറ്റിൽ 90 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെ പ്രോത്സാഹനജനകമായ നടപടികൾ കാരണം പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്നും 4.7 ലക്ഷമായി ഉയർന്നു കഴിഞ്ഞു.
തിരിച്ചു വരുന്ന പ്രവാസകളുടെ പുനരധി വാസത്തിനാണ് ഏറ്റവും വലിയ മുൻഗണന ബജറ്റിൽ നൽകിയിരിക്കുന്നത്. പ്രവാസി ക്ഷേമനിധിക്കായി മാത്രം 9 കോടി രൂപ നീക്കി വെച്ചു, ചെറുകിട പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും, നാലു വർഷേത്തയ്ക്ക് പലിശ സബ്സിഡിയും നൽകുന്നതിന് 18 കോടി നീക്കിവെച്ചു, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റെറിന് 2 കോടി രൂപ നീക്കിവെച്ചു തുടങ്ങിയവ ആ പ്രത്യേക പരിഗണനയ്ക്ക് തെളിവാണ്. സാന്ത്വനം സ്കീമിന് 27 കോടി രൂപ നീക്കിവെച്ചു. പ്രവാസി സഹായങ്ങൾ ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി 1ലക്ഷം രൂപയിൽ നിന്നും 1.5ലക്ഷമായി ഉയർത്തി.
വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്കു വേണ്ടി സാധാരണനിലയിൽ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടുള്ള കെയർ ഹോം അഥവാ ഗാർഡൻ ഓഫ് ലൈഫ് പദ്ധതിയും ഇതിനുള്ള കമ്പനിക്ക് നോർക്ക ഓഹരിയായി ആദ്യ യൂണിറ്റിന് അഞ്ചേക്കർ ഭൂമി ലഭ്യമാക്കും എന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.
വിദേശ ജോലിക്ക് പ്രോൽസാഹനം നൽകുക എന്ന ലക്ഷ്യത്തോടെ വിദഗദ് സംഘത്തിന്റെ സഹായേത്തോടെ ജോബ് പോർട്ടൽ സമ്രഗമാക്കുന്നതിന് 1 കോടി രൂപ നീക്കിവെച്ചതും, വൈദഗ്ദ്ധ്യ പോഷണത്തിന് 2 കോടി രൂപ നീക്കിവെച്ചതും, 10000 നേഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്സിനായി 5 കോടി രൂപ നീക്കിവെച്ചതും പ്രവാസികളുടെ ഭാവിയിലേയ്ക്കുള്ള സർക്കാരിന്റെ ദീർഘവീക്ഷണമാണ് കാണിക്കുന്നത്.
വിദേശത്തുള്ള പ്രവാസികളുടെ സഹായത്തിനായുള്ള പരിപാടിയുടെ ഭാഗമായി 24 മണിക്കൂർ ഹെൽപ്പ് ലൈനിനും, ബോധവൽക്കരണത്തിനും, പ്രവാസി ലീഗൽ എയ്ഡ് സെല്ലിനും കൂടി 3 കോടി രൂപ, പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് 2 കോടി രൂപ, എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് എവാക്വേവഷനുംകൂടി 1.5 കോടി രൂപ, ഇന്റർനെറ്റ്,റേഡിയോ,മലയാള മിഷൻ പഠന കേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കുന്നതിനുള്ള ഓൺലൈൻ കോഴ്സുകൾ എന്നിവയ്ക്കായി മലയാളം മിഷന് 3 കോടി രൂപ, ലോക കേരള സഭക്കും ലോക സാംസ്കാരിക മേളക്കും 12 കോടി രൂപ എന്നിങ്ങനെ നീക്കി വെച്ചതും സ്വാഗതാർഹമാണ്.
പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുൻനിർത്തി ആരംഭിച്ചിട്ടുള്ള രണ്ട് പ്രമുഖ സ്കീമുകളാണ് പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും. 2020-21 ൽ ഇവ രണ്ടും പൂർണ്ണ പ്രവർത്തനപഥത്തിലെത്തും എന്നാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസം ഡിവിഡന്റ് സർക്കാർ സബ്സിഡിയോടു കൂടി ഗ്യാരണ്ടി ചെയ്യുന്നു. പ്രവാസി ചിട്ടിയിലാകെട്ട, ചിട്ടിയുടെ എല്ലാവിധ ആനുകൂല്യങ്ങൾക്കൊപ്പം പ്രവാസികൾക്ക് ഇൻഷ്വറൻസിന്റെയും പെൻഷൻന്റെയും ആനുകൂല്യങ്ങളും ഉറപ്പുനൽകും. ഇതിന്റെ ഭാഗമായ വിദേശ മലയാളികൾക്ക് കേരളത്തിലെ പ്രൊജക്ടുകൾ സ്പോൺസർ ചെയ്യാം, കേരളത്തിൽ നടത്തുന്ന ചാരിറ്റിക്ക് പ്രോൽസാഹനതുകയും സംഘടനകൾക്ക് ലഭ്യമാക്കും എന്നീ പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്..
രാജ്യത്തിന്റെ വ്യാപാര കമ്മി നികത്തുന്നതിൽ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റിൽ തയ്യാറാകാത്തതിൽ നിരാശരായ പ്രവാസികൾക്ക്, ആശ്വാസം പകരുന്നതാണ് കേരള സംസ്ഥാനത്തിന്റെ ഈ ബജറ്റ്.പ്രവാസി താത്പര്യങ്ങൾക്കും, ക്ഷേമത്തിനും ഇത്രയധികം മുൻഗണന നൽകിയ ഒരു കേരള ബജറ്റ് ഉണ്ടായിട്ടില്ലെന്നും, അതിനായി ധനമന്ത്രിയോടും കേരള സർക്കാരിനോടും നന്ദി പറയുന്നതായും നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പത്രകുറിപ്പിലൂടെ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് അസറ്റ് ഹോംസിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- മുത്തൂറ്റ് കവർച്ച സംഘത്തിന് കുരുക്കായത് സ്വർണം സൂക്ഷിച്ച ബാഗിലെ ജിപിഎസ് സംവിധാനം; ഹൈദരാബാദിലേക്ക് നീങ്ങുന്നെന്ന് സിഗ്നലിലൂടെ കണ്ടെത്തി; തെലുങ്കാന കർണാടക പൊലീസിന്റെ സഹായം നിർണായകമായി; കൊള്ളസംഘത്തെ അന്വേഷണ സംഘം പിടികൂടിയത് അതിവിദഗ്ധമായി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍