Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാപകനേതാക്കളിലൊരാളായ രാജേഷ് ചടയമംഗലത്തിന് നവയുഗം യാത്രയയപ്പ് നൽകി

സ്ഥാപകനേതാക്കളിലൊരാളായ രാജേഷ് ചടയമംഗലത്തിന് നവയുഗം യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദമ്മാം: പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി സ്ഥാപകനേതാക്കളിലൊരാളും, കേന്ദ്രകമ്മിറ്റിഅംഗവുമായ രാജേഷ് ചടയമംഗലത്തിന്, നവയുഗം കേന്ദ്രകമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

റോസ് ഓഡിറ്റോറിയത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ഖജാൻജി സാജന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രാജേഷിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ ദമ്മാം മേഖലയുടെ ഉപഹാരവും സമ്മാനിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ബെൻസിമോഹൻ. ജി, ജമാൽ വില്യാപ്പള്ളി, ദാസൻ രാഘവൻ, ഗോപകുമാർ, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി.

കൊല്ലം ചടയമംഗലം സ്വദേശി ആയ രാജേഷ് പതിനെട്ടു വർഷമായി സൗദിയിൽ പ്രവാസിയാണ്. വിവിധ കമ്പനികളിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം രൂപീകരിച്ച കാലം മുതൽ സജീവമായി സംഘടനയിൽ പ്രവർത്തിക്കുന്ന രാജേഷ്, നിലവിൽ നവയുഗം കേന്ദ്രകമ്മിറ്റി അംഗമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ്, പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിൽ സ്ഥിരതാമസം ആക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം എത്തിയത്.

യാത്രയയപ്പ് പരിപാടികൾക്ക് നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷിബുകുമാർ, അരുൺ ചാത്തന്നൂർ, മണിക്കുട്ടൻ, ബിജു വർക്കി, നിസ്സാം കൊല്ലം, ഷാജി അടൂർ, ഇ.എസ്.റഹീം, അബ്ദുൾലത്തീഫ്, സുശീൽ കുമാർ, സനു മഠത്തിൽ, സുബിവർമ്മ പണിക്കർ, മിനി ഷാജി, അനീഷ കലാം, ശരണ്യ ഷിബു, മീനു അരുൺ, രതീഷ് രാമചന്ദ്രൻ, അബ്ദുൾ കലാം, സിയാദ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP