Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

37 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്

37 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്

സ്വന്തം ലേഖകൻ

ദമ്മാം: നീണ്ട 37 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും, അൽഹസ്സ മേഖല സഹഭാരവാഹിയുമായ കലാം കരുകോണിന് നവയുഗം സാംസ്കാരികവേദിയുടെ വിവിധ കമ്മിറ്റികൾ യാത്ര അയപ്പ് നൽകി.

അൽഹസ്സയിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, അൽഹസ്സ മേഖല സെക്രട്ടറി ഇ എസ് റഹിം തൊളിക്കോട് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കലാമിന് കൈമാറി.

അൽഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം നവയുഗം കേന്ദ്രകമ്മിറ്റിഅംഗം കമ്മിറ്റി സിയാദ് കൊല്ലവും, ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം ജീവകാരുണ്യ കൺവീനറും കേന്ദ്രകമ്മിറ്റിയംഗവുമായ ലത്തിഫ് മൈനാഗപ്പള്ളിയും, മസറോയി യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രെട്ടറി സാജിദും, കലാമിന് സമ്മാനിച്ചു.

നവയുഗം അൽഹസ്സ മേഖല ഉണ്ണി മാധവൻ, മേഖല നേതാക്കളായ നാസർകൊല്ലം, ബദർ കുളത്തുപ്പുഴ, സുൽഫിവെഞ്ഞാറമൂട്, അമീർ എന്നിവർ പങ്കെടുത്തു.

കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ കലാം, 1983 മുതൽ അൽ ഹസയിലെ പ്രമുഖ ഇൻഞ്ചിനിയറിങ് കൺസൽട്ടന്റ് ആയ അൽ ബറാഖ് കമ്പനിയിൽ ഡ്രാഫ്റ്റ്മാനായി സേവനം അനുഷ്ടിക്കുകയായിരുന്നു. നവയുഗത്തിന്റെ തുടക്കകാലം മുതൽ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം അൽഹസ്സയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP