Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യസന്ധതയിലൂടെ പ്രവാസികൾക്ക് മാതൃകയായ സുൽഫിക്കറിനെ നവയുഗം ആദരിച്ചു

സത്യസന്ധതയിലൂടെ പ്രവാസികൾക്ക് മാതൃകയായ സുൽഫിക്കറിനെ നവയുഗം ആദരിച്ചു

സ്വന്തം ലേഖകൻ

അൽഹസ: പ്രഭാതസവാരിക്കിടയിൽ നടപ്പാതയിൽ വീണു കിട്ടിയ പത്തൊൻപതിനായിരം റിയാൽ സൗദി പൊലീസിന് കൈമാറി, സത്യസന്ധതയ്ക്ക് മാതൃക കാട്ടിയ സുൽഫിക്കറിനെ നവയുഗം സാംസ്കാരികവേദി ഉപഹാരം നൽകി ആദരിച്ചു.

പ്രഭാതസവാരിക്കിടയിൽ പത്തൊമ്പതിനായിരം റിയാൽ (മൂന്നര ലക്ഷത്തിലധികം രൂപ) അടങ്ങുന്ന ബാഗാണ് സുൽഫിക്കറിന് വീണു കിട്ടിയത്. ഉടനെത്തന്നെ അൽ ഹസയിലെ ജീവകാരുണ്യ പ്രവർത്തകനായ നാസർ മദിനിയെ വിളിച്ചു വരുത്തി ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ ചെന്ന അദ്ദേഹം, ആ ബാഗ് പൊലീസ് അധികാരികൾക്ക് കൈമാറുകയായിരുന്നു. സുൽഫിക്കറിന്റെ സത്യസന്ധതയെ പൊലീസ് അധികാരികൾ ഏറെ അഭിനന്ദിച്ചു.

നവയുഗം അൽഹസ മേഖലകമ്മിറ്റി അംഗവും മസറോയിയ യൂണിറ്റ് ഭാരവാഹികളിൽ ഒരാളുമാണ് സുൾഫിക്കർ. ഈ വിവരം അറിഞ്ഞതിനെത്തുടർന്ന്, പ്രവാസി സാമൂഹ്യമേഖലകളിലെ പ്രമുഖർ അടക്കം ഒട്ടേറെപേരാണ് സുൽഫിക്കറിനെ വിളിച്ച് അഭിനന്ദനം അറിയിച്ചത്.

സൗദി പൊലീസിന്റെയും, പ്രവാസി സമൂഹത്തിന്റെയും പ്രശംസ നേടി, നവയുഗത്തിന്റെ അഭിമാനമായി മാറിയ സുൽഫിക്കറിന്, ആ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി, നവയുഗം മസറോയിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു.

മസാറോയിയ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ, യൂണിറ്റ് പ്രസിഡന്റ എ.കെ.നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം മേഖല രക്ഷാധികാരി സുശീൽ കുമാർ ഉത്ഘാടനം ചെയ്തു. സത്യസന്ധതക്കുള്ള നവയുഗത്തിന്റെ ഉപഹാരം അൽഹസ മേഖല സെക്രട്ടറി ഇ,എസ്. റഹിം തൊളിക്കോട് സുൽഫിക്കറിന് സമ്മാനിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ കലാം, അമീർ, റഷീദ് കോഴിക്കോട് തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. മുൻ മേഖല പ്രസിഡന്റ് രാജീവ് ചവറയുടെ നാട്ടിൽ നിന്നുള്ള അനുമോദന സന്ദേശം ചടങ്ങിൽ വായിച്ചു.യൂണിറ്റ് സെക്രട്ടറി സജീദ് തൊളിക്കോട് സ്വാഗതവും, ഷീഹാബുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.യോഗനടപടികൾക്ക് യൂണിറ്റ് രക്ഷാധികാരി ബദർ കുളത്തുപ്പുഴ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP