Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുബക്കർ നാസറിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

അബുബക്കർ നാസറിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം അല്ഹസ മസറോയ്യ യൂണിറ്റ് ഭാരവാഹിയായിരുന്ന, മുൻപ്രവാസി അബുബക്കർ നാസറിന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

തിരുവനന്തപുരം ചിറഴിൻകീഴ് സ്വദേശിയായ അബുബക്കർ നാസർ നവയുഗത്തിന്റെ അൽഹസ്സ മേഖലയിലെ സജീവപ്രവർത്തകനും, മസറോയ്യ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. അടുത്തകാലത്തായി കഠിനമായ രോഗബാധയെതുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചു ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിൽ പോയി നടത്തിയ രോഗനിർണ്ണയത്തെത്തുടർന്നു അദ്ദേഹത്തിന് 'ബ്ലഡ് ക്യാൻസർ ' ആയിരുന്നു എന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങി. എന്നാൽ രോഗം മൂർച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആവുകയും ചെയ്ത അദ്ദേഹം ഇന്നലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‌സിമോഹനും, ജെനറൽ സെക്രെട്ടറി എം.എ.വാഹിദും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP