Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രഏജൻസികളെ ഉപയോഗിച്ച് കേരളസർക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമം അപലപനീയം: നവയുഗം

കേന്ദ്രഏജൻസികളെ ഉപയോഗിച്ച് കേരളസർക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമം അപലപനീയം: നവയുഗം

സ്വന്തം ലേഖകൻ

അൽഹസ്സ: എൻ.ഐ.എ, ഇ.ഡി, സിബിഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസുകൾ സൃഷ്ട്ടിച്ചു, ജനാധിപത്യവിരുദ്ധമായി കേരളസർക്കാരിനെ അട്ടിമറിക്കാനുള്ള നാണംകെട്ട ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാർ നടത്തുന്നതെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി അഭിപ്രായപ്പെട്ടു. നവയുഗം അൽഹസ്സ ഹഫുഫ് യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവയുഗം ഹഫൂഫ് യൂണിറ്റ് ഓഫിസിലെ ബൈജുകുമാർ നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണിമാധവൻ, മേഖല സെക്രട്ടറി സുശീൽകുമാർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രൻ, സിയാദ്, അൽഹസ്സ മേഖല നേതാക്കളായ അഖിൽ, നിസ്സാം പുതുശ്ശേരി എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി.

നവയുഗം ഹഫുഫ് യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സുബ്രമണ്യൻ (രക്ഷാധികാരി), ബദർ കൊല്ലം (പ്രസിഡന്റ്), സുനിൽ (വൈസ് പ്രസിഡന്റ്), ഷിഹാബ് കാരാട്ട് (സെക്രട്ടറി), അനിൽ (ജോയിന്റ് സെക്രെട്ടറി), സുബൈർ പല്ലന (ട്രഷറർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP