Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകൻ നൗഫൽ കോടിയിലിന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകൻ നൗഫൽ കോടിയിലിന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകൻ നൗഫൽ കോടിയിലിന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. നന്മ കൂട്ടായ്മയുടെ രക്ഷാധികാരിയും ആക്ടിങ് പ്രസിഡന്റുമായി പ്രവർത്തിച്ച് വരികയായിരുന്നു.

2019 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് മലാസ് മസാല സോൺ (ഭാരത്) ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം എൻ ആർ കെ ഫോറം ചെയർമാൻ അഷ്‌റഫ് വടക്കേവിള ഉത്ഘാടനം ചെയ്തു. ഫോർക്ക ചെയർമാൻ സത്താർ കായംകുളം മുഖ്യാതിഥി ആയിരുന്നു. നന്മയുടെ ആക്ടിങ് പ്രസിഡന്റ് സക്കീർഹുസൈൻ ഐ കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു.

ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), ഷിബു ഉസ്മാൻ (പ്രവാസി ജാലകം) , ഗഫൂർ കൊയിലാണ്ടി (പ്ലീസ് ഇന്ത്യ), ഷാജി മടത്തിൽ (യവനിക), അയ്യൂബ് കരൂപ്പടന്ന, അബ്ദുൽസലാം ഇടുക്കി, കമറുദ്ദീൻ താമരക്കുളം, അൻസാരി തെന്മല, ബഷീർ ചൂനാട്, നന്മ വൈസ് പ്രസിഡന്റുമാരായ ജാനിസ് ഷംസ്, ഷെമീർ കാവിൽ, ഹ്യൂമാനിറ്റി കണ്വീനർ ഷാജഹാൻ മൈനാഗപ്പള്ളി, ജോയിന്റ് ട്രഷറർ ഷെഫീക്ക് മുസ്ല്യാർ, ഷാജി കരിമുട്ടം, മുഹമ്മദ് സുനീർ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

നൗഫലിനുള്ള നന്മയുടെ ആദരം സത്താർ ഓച്ചിറ സമർപ്പിച്ചു. കൂടാതെ ചിത്രകാരനായ നന്മ നിർവാഹക സമിതി അംഗം സാബു ഫസൽ വരച്ച ഛായാചിത്രവും ചടങ്ങിൽ കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ സ്വാഗതവും ട്രഷറർ അഖിനാസ് എം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. നന്മ കരുനാഗപ്പള്ളിയിൽ ചെയ്യുന്ന ചികിത്സാ സഹായത്തിനുള്ള ഫണ്ട് സത്താർ കായംകുളത്തിൽ നിന്ന് കൺവീനർ ഷാജഹാൻ മൈനാഗപ്പള്ളി , ജോയിന്റ് കൺവീനർമാരായ റിയാസ് സുബൈർ, നൗഫൽ നൂറുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പ്രവാസജീവിതത്തിന് വിരാമമിടുന്ന നന്മയുടെ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു. ചടങ്ങുകൾക്ക് രക്ഷാധികാരി സലീം കുനിയത്ത്, ജോയിന്റ് സെക്രട്ടറി ഷെമീർ അബ്ദുൽ റഷീദ്, ഫഹദ്, അമീർ ഷാ, നിയാസ് തഴവ ,നവാസ് തോപ്പിൽ, ഷെഫീക്ക് തഴവ തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP