Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിയാദിലെ നന്മ പ്രവാസി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു

റിയാദിലെ നന്മ പ്രവാസി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു

സ്വന്തം ലേഖകൻ

റിയാദ് : റിയാദിലെ പ്രമുഖ പ്രാദേശിക സംഘടനയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു. 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നന്മയുടെ പ്രസിഡന്റ് സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി അബ്ദുൽ ബഷീർ ആമുഖ പ്രസംഗം നടത്തി.

കെ എം സി സി ജീവകാരുണ്യ വിഭാഗം കോർഡിനേറ്റർ സിദ്ദീഖ് തുവ്വൂരിൽ നിന്ന് നന്മയുടെ അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ ഫണ്ടിന്റെ ആദ്യ ഗഡു, ഹ്യൂമാനിറ്റി കോർഡിനേറ്റർ ഷെഫീഖ് മുസ്ല്യാർ , ജോ. കോർഡിനേറ്റർമാരായ റിയാസ് സുബൈർ, ഷൈൻ ഷാ റഷീദ്, ഷെമീർ കിണറുവിള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

എൻ ആർ കെ സെൽ ആക്ടിങ്ങ് ചെയർമാൻ സത്താർ കായംകുളം, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, നന്മ ഉപദേശക സമിതി അംഗം നിസ്സാർ പള്ളിവടക്കതിൽ എന്നിവർ ചേർന്ന് സിബിഎസ്സ്‌സി ഉന്നത വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സ്വാലിഹ ബദർ (2021 സിബിഎസ്സ്‌സി 12 ാം ക്ലാസ്സ്), അസ്ലീം നജീം, നവാൽ നബീസു (2020 സിബിഎസ്സ്‌സി 10 -ാം ക്ലാസ്സ് ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

നന്മയുടെ മുഖ്യ സംഘാടകൻ കൂടിയായ ജീവകാരുണ്യ പ്രവർത്തകൻ അഖിനാസ് എം കരുനാഗപ്പള്ളിയെ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ലത്തീഫ് തെച്ചി പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ എംബസ്സി പ്രതിനിധികളും പ്രമുഖ സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് കല്ലൂപറമ്പൻ, ഗഫൂർ കൊയിലാണ്ടി, അയൂബ് കരൂപ്പടന്ന, അഷ്‌റഫ് മേച്ചേരി, ഇസ്മായിൽ കണ്ണൂർ, ഷാജി മടത്തിൽ, വിജയൻ നെയ്യാറ്റിൻകര, പ്രെഡിൻ അലക്‌സ് , ജോൺസൺ, നാസർ ലെയ്സ് , രാജൻ കാരിച്ചാൽ, ജോസ് ആന്റണി, വല്ലി ജോസ് തുടങ്ങിയവരും പങ്കെടുത്തു.

ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു. നവാൽ നബീസു അവതാരക ആയിരുന്നു.കലാസന്ധ്യയിൽ റിയാദിലെ പ്രമുഖ ഗായകരും കലാകാരന്മാരും അണി നിരന്നു. നന്മയുടെ ആർട്‌സ് കൺവീനർ കൂടിയായ ചിത്രകാരൻ സാബു ഫസലിന്റെ ചിത്ര പ്രദർശനം കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.

അഷ്‌റഫ് മുണ്ടയിൽ, യാസർ പണിക്കത്ത് , ഫഹദ് നസ്സീം, മുഹമ്മദ് സുനീർ , ഷമീർ കുനിയത്ത്, ഹാഫിസ് നിസ്സാർ, നൗഫൽ നൂറുദ്ദീൻ, മുസ്തഫ, ഷെഫീഖ് തഴവ, സക്കീർ വവ്വാക്കാവ്, ഷിനു, അമീർ ഷാ, സജീവ്, ഷഫീഖ് തേവലക്കര, ഹുസ്സൈൻ ഓച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർഷികത്തിന് മുന്നോടിയായ നടന്ന ജനറൽ ബോഡി യോഗത്തിൽ കൂട്ടായ്മയുടെ 2021 - 2023 ലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സക്കീർ ഹുസൈൻ ഐ കരുനാഗപള്ളിയെ പ്രസിഡന്റായും ഷാജഹാൻ മൈനാഗപ്പള്ളിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുനീർ മണപ്പള്ളിയാണ് പുതിയ ട്രഷറർ. ഹ്യൂമാനിറ്റി കൺവീനറായി ഷെഫീഖ് മുസ്ല്യാർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ :

വൈസ് പ്രസിഡന്റുമാർ : ജാനിസ് ഷംസ്, യാസ്സർ പണിക്കത്ത് , അൻസർ, ഫഹദ് നസീം

ജോയിന്റ് സെക്രട്ടറിമാർ : മുഹമ്മദ് സുനീർ, ഷെമീർ കുനിയത്ത്, ഹാഫിസ് നിസാർ

ജോയിന്റ് ട്രഷറർമാർ : നവാസ് ലത്തീഫ്, നിയാസ് തഴവ

ഹ്യൂമാനിറ്റി ജോ. കോർഡിനേറ്റർമാർ : റിയാസ് സുബൈർ, ഷൈൻഷാ, ഷെമീർ കിണറുവിള

മെമ്പർഷിപ്പ് സെൽ
കോർഡിനേറ്റർ : അഖിനാസ് എം കരുനാഗപ്പള്ളി
ജോ. കോർഡിനേറ്റർമാർ : നവാസ് തോപ്പിൽ , നവാബ്, അമീർ ഷാ

മീഡിയ സെൽ
കോർഡിനേറ്റർ : നൗഫൽ നൂറുദ്ദീൻ
ജോ. കോർഡിനേറ്റർമാർ : റിയാസ് വഹാബ്, സക്കീർ വവ്വാക്കാവ്

ആർട്‌സ് വിങ്ങ്
കോർഡിനേറ്റർ : സാബു ഫസൽ
ജോ. കോർഡിനേറ്റർ : ഷെഫീക്ക് തഴവ

സ്പോർട്സ് വിങ്ങ്
കോർഡിനേറ്റർ : മുസ്തഫ
ജോ. കോർഡിനേറ്റർ : ഷിനു

രക്ഷാധികാരിമാർ : മൻസൂർ കല്ലൂർ, അബ്ദുൽ ബഷീർ, സിനു അഹമ്മദ് , സത്താർ മുല്ലശ്ശേരി, അഷ്‌റഫ് മുണ്ടയിൽ

ഉപദേശക സമിതി അംഗങ്ങൾ : നൗഷാദ് ബിൻസാഗർ, നൗഫൽ കോടിയിൽ, സലീം കുനിയത്ത്, സലീം ചേമത്തറ, നിസ്സാർ പള്ളിവടക്കതിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP