Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മലബാർ യുണൈറ്റഡ് എഫ് - സി, ചാലഞ്ചേഴ്‌സ് കപ്പ് ടൂർണ്ണമെന്റിന് റാക്കയിൽ ഉജ്ജ്വല തുടക്കം

മലബാർ യുണൈറ്റഡ് എഫ് - സി, ചാലഞ്ചേഴ്‌സ് കപ്പ് ടൂർണ്ണമെന്റിന് റാക്കയിൽ ഉജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കാൽപന്ത് പ്രേമികൾക്ക് വർണ്ണ വസന്തക്കാഴ്ചകൾ ഒരുക്കി കൊണ്ട് പ്രമുഖ ഫുട്‌ബോൾ കൂട്ടായ്മയായ മലബാർ യുണൈറ്റഡ് എഫ് - സി, അതിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന പയനീർ ട്രാവൽസ്- ചാലഞ്ചേഴ്‌സ് കപ്പ് ടൂർണ്ണമെന്റിന് റാക്കയിലെ സ്‌പോർട്ട് യാർഡ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം.

പ്രവാസ ലോകത്തും ഫുട് ബോൾ എന്ന ഗെയിമിന്റെ അന്തസ്സും, അഭിമാനവും, ഉയർത്തിപ്പിടിക്കുന്നതിനായി 'ഫുട്‌ബോൾ ഫോർ റെസ്‌പെക്ട്, ഫുട്‌ബോൾ ഫോർ ഫ്രന്റ്ഷിപ്പ്' എന്ന പ്രമേയത്തെ ഉയർത്തിപ്പിടിച്ച് കൊണ്ട് അണിയിച്ചൊരുക്കുന്ന ടൂർണ്ണമെന്റിന് - ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ കലീം അഹമ്മദ് കിക്കോഫ് കർമ്മം നിർവ്വഹിക്കപ്പെട്ടതോടെ ഔപചാരിക തുടക്കമായി.

അബ്ദുൽ റഹ്മാൻ അൽ ജാബിരി ഉൽഘാടന പ്രസംഗം നടത്തി. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ പി.എം.നജീബ് അധ്യക്ഷനായ ചടങ്ങിൽ ഡിഫ പ്രസിഡണ്ട് ഡോ.അബ്ദുസ്സലാം കണ്ണിയൻ, മുഹമ്മദ് അൽ നാസിരി (എസ് ടി സി പേ) മർവാൻ , റസ്സൽ ചുണ്ടക്കാടൻ,എന്നിവർ ആശംസകളർപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയ്യിദ് ഹുസൈൻ, ഹസ്സൻ അൽ ജാബരി പവനൻ മൂലയ്ക്കൽ, ഡിഫാ ചെയർമാൻ വിൽഫ്രെഡ് ആൻഡ്രൂസ്, ലിയാകത്ത് അലി, മുജീബ് കളത്തിൽ, സോണി അഷ്റഫ്, തുടങ്ങി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക, കായിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ സംബന്ധിച്ച ഉൽഘാടന ചടങ്ങിന് ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷനൂബ് സ്വാഗതവും, എം.യു.എഫ്.സി പ്രസിഡണ്ട് ഫ്രാങ്കോ ജോസ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വാശിയേറിയ ആദ്യ മത്സരത്തിൽ ദമ്മാം സോക്കർ എഫ് സിയും എഫ് സി ടി തെക്കേപുറവും തമ്മിൽ മാറ്റുരച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് എഫ് സി ഡി തെക്കേപുറം വിജയിച്ചു. ദമ്മാം സോക്കറിനായി മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ നജ്മുദ്ദീൻ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

ആവേശകരമായ രണ്ടാം മത്സരത്തിൽ സ്‌പോർട്ടിങ് ഖാലിദിയ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് ഫോർസ എഫ്.സി അൽഖോബാറും പ്രീക്വോർട്ടറിലേക്ക് മുന്നേറി. ഫോർസ എഫ് സിക്കായി ഗോളുകൾ നേടിയ സിദ്ദീഖ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു!

ഫുട്‌ബോളിന്റെ മുഴുവൻ ആവേശവും പ്രകടമാക്കി കൊണ്ട് നടന്ന ഉജ്ജ്വലമായ മൂന്നാം മത്സരത്തിൽ പൊരുക്കളിച്ചതി ജുബൈൽ എഫ് സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മറികടന്ന് എംപയർ റസ്റ്റോറന്റ് ഇ.എം.എഫ്.റാക്ക എഫ് സിയും പ്രീക്വോർട്ടറിൽ കടന്നു. മത്സരത്തിൽ ഇ.എം.എഫിനായി നിർണ്ണായക ഗോളുകൾ നേടിയ ജാബിർ ചെറുവാടി മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.'

സ്വദേശി റഫറിമാരായ മുഹമ്മദ് സഈദ് , മഹ്മൂദ് അസാവി , സജാദ് ആദിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിക്കപ്പെട്ടു. അബ്ദുറഹ്മാൻ വാണിയമ്പലം ഫോർത്ത് റഫറി ആയിരുന്നു. ടൂർണ്ണമെന്റ് കോർഡിനേറ്റർ അഫ്താബ് അഹമ്മദ്, എം.യു.എഫ്സി ജനറൽ സെക്രട്ടറി ആസിഫ് മേലങ്ങാടി, എന്നിവർ നേതൃത്വം നൽകി.അടുത്തയാഴ്ച നടക്കുന്ന മത്സരങ്ങളിൽ ദാറുസിഹാ യൂത്ത് ക്ലബ് ഇoക്കോ കോബാറുമായും, യങ്ങ്സ്റ്റാർ ടൊയോട്ട കോർനീഷ് കോബാറുമായും, അബീർ ദല്ലാ എഫ് സി ഫോക്കസ് ലൈൻ എഫ് സി ദമ്മാമുമായും ഏറ്റുമുട്ടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP