Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവൂർ ഏരിയ പ്രവാസി സംഘം ദമാം ഒരുക്കിയ മാവൂരോത്സവം'19 സമാപിച്ചു

മാവൂർ ഏരിയ പ്രവാസി സംഘം ദമാം ഒരുക്കിയ മാവൂരോത്സവം'19 സമാപിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: കിഴക്കൻ പ്രവശ്യയിലെ മാവൂരും പരിസര പ്രദേശങ്ങളിലും ഉള്ള പ്രവാസികളുടെ കൂട്ടായ്മയായ മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ് ദമ്മാം ) അതിന്റെ അഞ്ചാം വാർഷികം- മാവൂരോത്സവം - 2019 , വിപുലമായ പരിപാടികളോടെ നവംബർ 22 വെള്ളിയാഴ്ച ദമ്മാം അൽ നുസൈഫ് ഓഡിറ്റോറിയത്തിൽ സമാപിച്ചു ..ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി 12 മണി വരെ നീണ്ടുനിന്നു, ഉച്ചക്ക് ശേഷം നടന്ന പായസ മത്സരം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഈസ്റ്റേൺ പ്രാവിൻസിലെ ഒട്ടേറെ കുടുംബിനികൾ മത്സരത്തിൽ പങ്കാളികളായി.. വാശിയേറിയ മത്സരത്തിൽ ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും, അമൃത ശ്രീലാൽ രണ്ടാം സ്ഥാനവും .സജിനി അഫ്താബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, പ്രശസ്ത കവിയും സാംസകാരിക പ്രവർത്തകനുമായ ബാപ്പു തേഞ്ഞിപ്പലം, സഹീറ അസ്ലം, മുഹമ്മദ് കുട്ടി മാവൂർ, മുഹമ്മദ് കോയ ജുബാറ, എന്നിവർ വിധി കർത്താക്കൾ ആയിരുന്നു, പിന്നണി ഗായകൻ വിൽസ്വരാജ് നയിച്ച ഗാനമേള ( മെലഡി രാവിൽ ) അദ്ദേഹത്തിന് പുറമെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായിക ഗായകന്മാരായ, മാനസ മേനോൻ, കരീം മൂവ്വാറ്റുപുഴ, , യൂനുസ് കണ്ണൂർ, മനാർ ഫാംക്കോ, , ജിൻഷാ ഹരിദാസ്, ടൈസ ടോണി എന്നിവരും, പ്രമുഖ അറബിക് സിംഗർ അബ്ദുള്ള ഹമദ് അൽ ഹുവൈമലും ഗാനങ്ങൾ ആലപിച്ചു.

സാംസ്‌കാരിക സമ്മേളനം ഈസ്റ്റേൺ പ്രൊവിൻസിലെ പ്രമുഖരെ കൊണ്ട് സമ്പന്നമായിരുന്നു.. സാംസ്‌കാരിക സമ്മേളനത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ സലീം ജുബാറ അദ്യക്ഷൻ ആയിരുന്നു, പ്രമുഖ വിദ്യഭ്യാസ പ്രവർത്തകനും, അൽമുന സ്‌കൂൾ ഓഫ് ഗ്രൂപ്പ് ഡയക്ടറുമായ Dr ടി പി മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദമാം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്, പിഎം നജീബ്, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ , നവോദയ വെൽഫെയർ വിഭാഗം കൺവീനർ. നൗഷാദ് അകോലാത്ത്, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി, ജാ ജും സാലം, എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത മാപ്സ് പ്രവർത്തകന്മാർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഫ്രാങ്കോ ജോസ്, ബാപ്പു തേഞ്ഞിപ്പലം, മുജീബ് കളത്തിൽ, തോമസ് മാത്യു മാമൂടാൻ, മുഹമ്മദ് മാസ്റ്റർ വളപ്പിൽ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു . ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ സഹൽ സലീം സ്വാഗതവും ട്രഷറർ ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.

ദമാം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ കലാകാരികളുടെയും മാപ്‌സിലെ കൊച്ചു കുട്ടികളുടെയും നൃത്തനിർത്ത്യങ്ങളും ഒപ്പനയും പരിപാടിയുടെ മാറ്റ് കൂട്ടി ... ജിൻഷാ ഹരിദാസ് അവധാരികയായിരുന്നു . .ബഷീർ ബാബു കൂളിമാട്, .നൗഷാദ് മാവൂർ, സമദ് മാവൂർ, മുഹമ്മദ് കോയ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ മാരായിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ ഗിഫ്റ്റ് കൂപ്പൺ നറുക്കെടുപ്പിൽ,നാരിയയിൽ നിന്നുള്ള സതീശൻ ഒന്നാം സ്ഥാനവും, ദമാമിൽ നിന്നുള്ള, ദാവൂദ് രണ്ടാം സ്ഥാനവും, ഖോബാറിൽ നിന്നുള്ള ഖമറുന്നീസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി... പ്രമുഖ കൊറിയോഗ്രാഫർ നൗഷാദ് a2z ഒരുക്കിയ വേദി പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

പരിപാടികൾക്കു ഷമീർ വെള്ളലശ്ശേരി, നിപുൺ കണ്ണി പറമ്പ്, ജൈസൽ മാവൂർ, ഷമീർ നേച്ചായിൽ, ഹംസ എറക്കോടൻ, അഷ്റഫ് അബു സുൽത്താൻ,നൗഷാദ് മൊട്ട, ഉസ്മാൻ താത്തൂർ, ഉണ്ണിമോയി തെങ്ങിലക്കടവ്,സുനിൽ ചെറൂപ്പ, നവാസ് മൊയ്ദീൻ, ഇബ്രാഹിം പനങ്ങോട്, ജമാൽ കളത്തിൽ, അലി മുത്തു, നാസർ കെഎം, അഫ്താബ്, യഹ്കൂബ് എറക്കോടൻ, നൗഷാദ് A 2 Z , ഷഫാദ് മാവൂർ, അഫ്‌സൽ അലി, റാഫി അബുസുൽത്താൻ, ഫൈസൽ വെള്ളലശ്ശേരി,ലത്തീഫ് മഞ്ഞ പിലാക്കൽ, സിറാജ് മാവൂർ, ആഫിക്, ഹാരിസ് മാവൂർ, ഷാലു അബുസുൽത്താൻ, ശബാബ്മാവൂർ, ജംഷീർ പി എം, കാദർ പൊയിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സുബൈർ ആയംകുളം, നവാസ് മാവൂർ, ജവാദ് പി എം, ജംഷിദ ഷമീർ, റോസ്ന നൗഷാദ്, അഞ്ജു ദീപക്, ഷാന സഹൽ ,മുൻഷിറ നവാസ് , എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീം പരിപാടികൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP