Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎംസിസി തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

കെഎംസിസി തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

സ്വന്തം ലേഖകൻ

ജിദ്ദ: കൊടുവള്ളി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ. എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി കൊടുവള്ളി മണ്ഡലം കെഎംസിസി തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പ്രകാശന കർമം നിർവഹിച്ചു.

മുസ്ലിം ലീഗിന് ശക്തമായ അടിത്തറയുള്ള കൊടുവള്ളി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഡോ. എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി കഴിയാവുന്ന രൂപത്തിലെല്ലാം പ്രവർത്തിക്കണമെന്ന് അദ്ദേഹം കെഎംസിസി പ്രവർത്തകരോട് ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും കേരളം ഭരിക്കുന്ന പിണറായി സർക്കാരും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും ഇക്കാര്യം പ്രവാസി കുടുംബങ്ങൾ തെരെഞ്ഞെടുപ്പ് സമയത്ത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയ കൊടുവള്ളി മണ്ഡലം കെഎംസിസി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ കൊടുവള്ളി മണ്ഡലം കെഎംസിസി പ്രസിഡന്റ് ഒ.പി അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി കൊടുവള്ളി മണ്ഡലം കെഎംസിസി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുല്ലത്തീഫ് കാളരാന്തിരി ആശംസ നേർന്നു സംസാരിച്ചു.

കൊടുവള്ളി മണ്ഡലം കെഎംസിസി ചെയർമാൻ ഉസ്മാൻ എടത്തിൽ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് നസീബ് നിലമ്പൂരും സംഗീതം നൽകിയത് ഹനീഫ മുടിക്കോടുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന പ്രസ്തുത ഗാനം രചിച്ച ഉസ്മാൻ എടത്തിലിനെ പരിപാടിയിൽ വെച്ച് ആദരിച്ചു. കൊടുവള്ളി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അൻവർ ആരാമ്പ്രം സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP