Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎംസിസി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കെഎംസിസി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി തെരെഞ്ഞെടുപ്പ് കൺവെൻഷനും യാത്രയയപ്പും സംഘടിപ്പിച്ചു. ഷറഫിയ്യയിലെ സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച പ്രവാസികളെ പല വിധത്തിൽ ബുദ്ധിമുട്ടിച്ചവരാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളെന്നും ഇക്കാര്യം തെരെഞ്ഞെടുപ്പ് സമയത്ത് പ്രവാസി കുടുംബങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല പ്രവാസി വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾ സുരക്ഷിതമായി ജീവിച്ചു പോരുന്ന കേരളത്തിൽ ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ഥിതി വരുമെന്നും ഈ അവസ്ഥ വരാതിരിക്കാൻ യു ഡി എഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രവാസികളടക്കമുള്ളവർ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും തുടർന്ന് സംസാരിച്ച ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി. പി മുസ്തഫ പറഞ്ഞു.

മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന കെഎംസിസി പ്രവർത്തകർ എതിരാളികളോട് മാന്യമായി പ്രതികരിക്കണമെന്നും ഇല്ലെങ്കിൽ വിപരീത ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

കോട്ടക്കൽ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, നാട്ടിലുള്ള മണ്ഡലം കെഎംസിസി പ്രസിഡന്റ് മൂസ ഹാജി എന്നിവർ ഓൺലൈൻ വഴി പരിപാടിയെ അഭിസംബോധന ചെയ്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രഷറർ ഇബ്രാഹീം ഹാജിക്ക് പരിപാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.

ജാഫർ നീറ്റുകാട്ടിൽ, റസാഖ് വെണ്ടല്ലൂർ, മൊയ്ദീൻ എടയൂർ, ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, ശംസുദ്ധീൻ മൂടാൽ, സൈനു കോടഞ്ചേരി, ശരീഫ് കൂരിയാട്, മുഹമ്മദ് റാസിൽ ഒളകര, കെ.പി സമദലി, കെ.വി മുസ്തഫ വളാഞ്ചേരി, സി. കെ കുഞ്ഞുട്ടി, പി. പി അലവിക്കുട്ടി കാടാമ്പുഴ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

ഹബീബ് മുത്തു, വാഹിദ് മമ്പാട് എന്നിവർ തെരെഞ്ഞടുപ്പ് ഗാനങ്ങൾ ആലപിച്ചു. സയ്യിദ് യസീദ് ഖിറാഅത് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP