Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണം : മാറാക്കര പഞ്ചായത്ത് കെഎംസിസി

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണം : മാറാക്കര പഞ്ചായത്ത് കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ: കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ ബഹു ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നായതിനാൽ കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കണമെന്നും സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക് ഉടൻ പിൻവലിക്കണമെന്നും സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

വിദേശത്ത് നിന്നും ആർ. ടി. പി. സി ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ടുമായി വരുന്നവർക്ക് ക്വാറണ്ടൈൻ വേണ്ടെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കണമെന്ന് കേരള സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ നിലവിലുള്ള ക്വാറണ്ടൈൻ രീതി പ്രവാസികൾക്ക് ബുദ്ധിമുട്ടാണെന്നും സംസഥാന സർക്കാർ തുടരുന്ന പ്രവാസി വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മാറാക്കര പഞ്ചായത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഭരണത്തുടർച്ച അനിവാര്യമാണെന്നും ആയതിനാൽ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് യോഗം പഞ്ചായത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു. യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

ആശാരിക്കുളമ്പ്, കരുവഞ്ചേരി ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ചികിത്സ ലഭിക്കാൻ മാറാക്കര ഹെൽത്ത് സെന്ററുമായി ബന്ധപ്പെടാൻ വളരെ ബുദ്ധിമുട്ട് ആയതിനാൽ ഏഴാം വാർഡിൽ ഒരു ഹെൽത്ത് സബ് സെന്റർ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സൂം ഓൺലൈൻ വഴി നടന്ന യോഗം ചെയർമാൻ നാസർ ഹാജി കാടാമ്പുഴ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ, മുസ്തഫ പുത്തൻ പീടിയേക്കൽ, സൈനുദ്ധീൻ കരേക്കാട്, ബഷീർ നെയ്യത്തൂർ, ഒ. പി ശിഹാബ്, മുഹമ്മദ് ജാസിം കല്ലൻ, മുജീബ് റഹ്മാൻ നെയ്യത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

അബ്ദുറഹ്മാൻ ചോഴിമഠത്തിൽ പ്രമേയം അവതരിപ്പിച്ചു. അലവിക്കുട്ടി മുസ്ലിയാർ പുളിക്കൽ പ്രാർത്ഥന നടത്തി.

ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ട്രെഷറർ നാസർ കാടാമ്പുഴ (മക്ക) നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP