Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊന്മള പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം

പൊന്മള പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം

സ്വന്തം ലേഖകൻ

ജിദ്ദ: പൊന്മള പഞ്ചായത്ത് കെഎംസിസി ജനറൽ ബോഡി യോഗവും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന പാല അഹമ്മദ് കുട്ടി (തലകാപ്പ് കുഞ്ഞുട്ടി സാഹിബ്) അനുസ്മരണവും സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു.

ആസന്നമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്നും ആയതിനാൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി മുഴുവൻ കെഎംസിസി പ്രവർത്തകരും സജീവമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് പ്രസിഡന്റ് ടി. ടി ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.

കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പാല അഹ്മദ് കുട്ടി സാഹിബ് അനുസ്മരണം നടത്തി. തന്റെ ആരോഗ്യവും സമ്പത്തും പാർട്ടിക്കും നാടിനും വേണ്ടി പ്രയോജനപ്പെടുത്തിയ നേതാവായിരുന്നു അഹ്മദ് കുട്ടി സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു.

കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ മുഹമ്മദലി ഇരണിയൻ, അബ്ദുറസാഖ് വെണ്ടല്ലൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.

പരിപാടിയിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷറർ ഇബ്രാഹീം ഹാജി വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കെ.പി സമദലി റിപ്പോർട്ട് അവതരിപ്പിച്ചു. ഹനീഫ് വടക്കൻ ഖിറാഅത് നടത്തി.

അൻവർ പൂവ്വല്ലൂർ സ്വാഗതവും മുഹമ്മദ് റാസിൽ ഒളകര നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:

ടി.ടി ഷാജഹാൻ (പ്രസിഡന്റ്)

ഹനീഫ് വടക്കൻ, കെ.ടി ജലീൽ പൊന്മള, കമ്മുക്കുട്ടി പൂവ്വല്ലൂർ, അബ്ദുലത്തീഫ് പുള്ളാടൻ (വൈസ് പ്രെസിഡന്റുമാർ)

മുഹമ്മദ് റാസിൽ ഒളകര (ജനറൽ സെക്രട്ടറി)

കെ.പി സമദലി വട്ടപ്പറമ്പ് (ഓർഗനൈസിങ് സെക്രട്ടറി)

കെ.കെ ഇബ്രാഹീം ചേങ്ങോട്ടൂർ, നൗഷാദലി വടക്കൻ, തറയിൽ നജ്മുദ്ധീൻ ചൂനൂർ, ഹബീബ് ആറുവീട്ടിൽ (ജോ. സെക്രട്ടറിമാർ)

അൻവർ പൂവ്വല്ലൂർ (ട്രെഷറർ)

നാണി ഇസ്ഹാഖ് മാസ്റ്റർ (ഉപദേശക സമിതി ചെയർമാൻ)

വിവിധ വിങ് കൺവീനർമാർ:
ഷുക്കൂർ കല്ലായി (മെഡിക്കൽ)
ഖാലിദ് പുള്ളാടൻ (കലാ - സാംസ്‌കാരികം)
ഹൈദർ പൂവ്വാട് (മീഡിയ)
റിയാസ് അവുലാൻ (വളണ്ടിയർ)
സി.പി മൻസൂർ (കായികം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP