Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്ക സായിദി ഏരിയ കെഎംസിസിക്കു പുതിയ നേതൃത്വം

മക്ക സായിദി ഏരിയ കെഎംസിസിക്കു പുതിയ നേതൃത്വം

സ്വന്തം ലേഖകൻ

മക്ക: മക്ക കെഎംസിസി സായിദി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റവാനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക സംഗമം സൗദി കെഎംസിസി ട്രെഷററും മക്ക കെഎംസിസി പ്രെസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു. ഇസ്മായിൽ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

മക്ക കെഎംസിസി എക്‌സിക്യൂട്ടീവ് ഭാരവാഹികളായ മുസ്തഫ മുഞ്ഞക്കുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, ഹംസ സലാം, മുസ്തഫ മലയിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

നാസർ കാടാമ്പുഴ സ്വാഗതവും ഷുഹൈബ് വെള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.

യോഗത്തിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

ഇസ്മായിൽ വെള്ളിയൂർ (പ്രസിഡന്റ്)

അഷ്റഫ് ചേളാരി, കുഞ്ഞിമുഹമ്മദ് ഓമാനൂർ, സൈദ് ദല്ല വയനാട്, മുഹമ്മദ് മുനജിം, സിദ്ധീഖ് പഴമള്ളൂർ (വൈസ് പ്രെസിഡന്റുമാർ)

നാസർ കാടാമ്പുഴ (ജനറൽ സെക്രട്ടറി)

അബ്ദുൽ ഖയ്യും ഊരകം, ശിഹാബ് പാണ്ടിക്കാട്, ഉണ്ണി അവറ മണ്ണാർക്കാട്, മുനീർ അരീക്കോട്, മുഹമ്മദലി ഒതുക്കുങ്ങൽ

ഷുഹൈബ് വെള്ളിപ്പറമ്പ് (ട്രെഷറർ)

ഇബ്രാഹിം വാവൂർ (ചെയർമാൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP