Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി പുനഃസംഘടിപ്പിച്ചു

വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസികൾക്ക് വളരെ ആശ്വാസകരമായ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ പദ്ധതികളിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരെയും അംഗങ്ങളാക്കാൻ വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ മുനിസിപ്പൽ തല ഉത്ഘാടനം ഹംസ വട്ടപ്പാറക്ക് കുടുംബ സുരക്ഷ അപേക്ഷാഫോറം നൽകി പ്രസിഡന്റ് ജാഫർ നീറ്റുകാട്ടിൽ നിർവഹിച്ചു.

ആസന്നമായ പഞ്ചായത്ത് - മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ യോഗം ആഹ്വനം ചെയ്തു. ഇതിനായി കഴിയുന്ന രൂപത്തിൽ പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.

ഷറഫിയ്യ ഗൾഫ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് ജാഫർ നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. ബാവനു കുളമൻഗലം യോഗം ഉത്ഘാടനം ചെയ്തു. നാസർ ചങ്ങമ്പള്ളി, ബഷീർ കുളമൻഗലം, ടി.പി ഷമീർ കാട്ടിപ്പരുത്തി, ഹംസ വട്ടപ്പാറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

മുസ്തഫ കാവുംപുറം സ്വാഗതവും മജീദ് കാട്ടിപ്പരുത്തി നന്ദിയും പറഞ്ഞു.

യോഗത്തിൽ വെച്ച് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഒഴിവുകൾ നികത്തി മുനിസിപ്പൽ കെഎംസിസി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

പുതിയ കമ്മിറ്റി ഭാരവാഹികൾ :

ജാഫർ നീറ്റുകാട്ടിൽ (പ്രസിഡന്റ്)

ബഷീർ കുളമൻഗലം, അബുബക്കർ, ബാവനു പരവക്കൽ, ഹംസ വട്ടപ്പാറ (വൈസ് പ്രെസിഡന്റുമാർ)

മുസ്തഫ കാവുംപുറം (ജനറൽ സെക്രട്ടറി)

ടി.പി സമീർ കാട്ടിപ്പരുത്തി, നാസർ ചങ്ങമ്പള്ളി, സുബ്ഹാൻ തേക്കിൽ, സാബിർ താഴങ്ങാടി

ട്രെഷറർ: പി.പി അബ്ദുൽ മജീദ് കാട്ടിപ്പരുത്തി

ഉപദേശക സമിതി ചെയർമാൻ: ഇബ്രാഹിം ഹാജി പാറക്കൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP