Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎംസിസി കുടുംബ സുരക്ഷാ പദ്ധതികൾ വിജയിപ്പിക്കും: റുവൈസ് കെഎംസിസി

കെഎംസിസി കുടുംബ സുരക്ഷാ പദ്ധതികൾ വിജയിപ്പിക്കും: റുവൈസ് കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഏറെ ആശ്വാസകരവും അനുഗ്രഹവുമായ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ പദ്ധതികളിൽ പരമാവധി മെമ്പർമാരെ ചേർത്ത് പദ്ധതി വിജയിപ്പിക്കാൻ റുവൈസ് ഏരിയ കെഎംസിസി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ പ്രചാരണത്തിനായി റുവൈസിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം നടത്താനും തീരുമാനിച്ചു.

കുടുംബ സുരക്ഷാ പദ്ധതയിൽ ചേർന്ന് അറുപത് വയസ് കഴിഞ്ഞവർക്ക് പെൻഷൻ ഏർപ്പെടുത്തിയ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.

നവമ്പർ മാസത്തിൽ റുവൈസിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

റുവൈസിൽ വെച്ച് നടന്ന യോഗം ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ് മുസ്തഫ ചെമ്പൻ ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.

കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് റുവൈസ് ഏരിയ കെഎംസിസി നടത്തിയ സേവന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പ്രസ്തുത സമയത്ത് പ്രവാസികൾ ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന സമയത്ത് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ 'കാരുണ്യ ഹസ്തം' പദ്ധതി വഴി റുവൈസ് ഏരിയയിൽ നിരവധി പേർക്ക് ഭക്ഷണകിറ്റ്, മരുന്ന് തുടങ്ങിയവ എത്തിക്കാൻ കഴിഞ്ഞത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയതായി യോഗം അഭിപ്രായപ്പെട്ടു. ഇതിനു നേതൃത്വം നൽകിയ ഏരിയ കെഎംസിസി ഭാരവാഹികളെ യോഗം അഭിനന്ദിച്ചു.

മുസ്തഫ ആനക്കയം, ഫിറോസ് കൊളത്തൂർ, സലിം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രെഷറർ കെ.എൻ.എ ലത്തീഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP