Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി ജലീൽ രാജി വെക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി

മന്ത്രി ജലീൽ രാജി വെക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ: നിരവധി അഴിമതി - നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിടുന്ന മന്ത്രി കെ. ടി ജലീൽ രാജി വെക്കണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ജലീൽ പൂർണ്ണ പരാജയമാണ്. ജലീലിന്റെ എല്ലാ അഴിമതിക്കും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ആസന്നമായ പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ യു ഡി എഫ് പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യത്തിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി നടത്തിയ സേവന പ്രവർത്തനങ്ങളും ചാർട്ടേർഡ് വിമാനവുമെല്ലാം ദുരിതത്തിലായ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയതായി യോഗം വിലയിരുത്തി. ഇതിന് നേതൃത്വം നൽകിയ മണ്ഡലം കെഎംസിസി ഭാരവാഹികളെ യോഗം അഭിനന്ദിച്ചു.

ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനം അപകടത്തിൽ പെട്ടതിനെ തുടർന്ന് സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഉടനെ പിൻവലിക്കണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഷറഫിയയിൽ വെച്ച് നടന്ന യോഗം മണ്ഡലം കെഎംസിസി ട്രെഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

പി. പി മൊയ്ദീൻ എടയൂർ, ഇ. മുഹമ്മദ് അലി കോട്ടക്കൽ, പി. എ റസാഖ് , അൻവർ പൂവ്വല്ലൂർ, ടി. ടി ഷാജഹാൻ പൊന്മള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ജോ. സെക്രട്ടറി റസാഖ് വെണ്ടല്ലൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP