Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി ജനറൽ സെക്രട്ടറി അബ്ബാസ് ബാവപ്പടിക്ക് യാത്രയയ്‌പ്പു നൽകി

വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി ജനറൽ സെക്രട്ടറി അബ്ബാസ് ബാവപ്പടിക്ക് യാത്രയയ്‌പ്പു നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി ജനറൽ സെക്രട്ടറി അബ്ബാസ് ബാവപ്പടിക്ക് ജിദ്ദ - വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി യാത്രയയ്‌പ്പു നൽകി. പ്രസിഡന്റ് ജാഫർ നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷറർ പാറക്കൽ ഇബ്രാഹിം ഹാജി യോഗം ഉത്ഘാടനം ചെയ്തു.

അബ്ദുൽ മജീദ്, കെ. വി. മുസ്തഫ, ബാവനു കൊളമംഗളം, സലാം മീമ്പാറ തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു.

വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി വക ഉപഹാരം ഭാരവാഹികൾ അബ്ബാസ് ബാവപ്പടിക്ക് സമ്മാനിച്ചു.
അബ്ബാസ് ബാവപ്പടി മറുപടി പ്രസംഗം നടത്തി.

മജീദ് കാട്ടിപ്പരുത്തി സ്വാഗതവും മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP