Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസമായി ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസിയുടെ ചാർട്ടർ വിമാനങ്ങൾ

പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസമായി ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസിയുടെ ചാർട്ടർ വിമാനങ്ങൾ

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് ജീവിതം വഴി മുട്ടിയവരെയും വിസിറ്റ് വിസയിൽ വന്നവർ, രോഗികൾ, ഗർഭിണികൾ തുടങ്ങി അടിയന്തിരമായി നാട്ടിൽ പോവേണ്ട നിരവധി പേരെ നാട്ടിൽ എത്തിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി നേതൃത്വം. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷനിൽ നാമമാത്ര വിമാനങ്ങൾ മാത്രമാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി നാട്ടിൽ പോവേണ്ട പലരും കെഎംസിസി നേതാക്കളെ സമീപിച്ചു തങ്ങളുടെ വിഷമം അറിയിക്കുകയും നാട്ടിലേക്ക് മടങ്ങാൻ വഴി കാണിച്ചു തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോഴാണ് മലപ്പുറം ജില്ലാ കെഎംസിസി ചാർട്ടർ വിമാന പദ്ധതിയുമായി മുന്നോട്ടു വന്നത്.

മലപ്പുറം ജില്ലാ കെഎംസിസി നേരിട്ട് കണ്ടെത്തിയവരിൽ നിന്ന് ആറു വിമാനങ്ങളിലായി 1334 യാത്രക്കാരും മറ്റു ഗ്രുപ്പുകളുടെ സഹകരണത്തോടെ പത്തു വിമാനങ്ങളിലായി 1605 യാത്രക്കാരും ഉൾപ്പെടെ 2939 യാത്രക്കാരെ ഇത് വരെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സന്നദ്ധ സേവന സംഘടന ജിദ്ദയിൽ നിന്നും ഇത്രയും പേരെ ഒരുമിച്ചു നാട്ടിലെത്തിക്കുന്നത് സർക്കാർ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ സംഘടന പ്രതിജ്ഞാ ബദ്ധമായിരുന്നെന്നും ദൗത്യത്തിനിടയിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

മുഴുവൻ യാത്രക്കാർക്കും കേരള സർക്കാർ നിർദേശിച്ച സുരക്ഷ വസ്ത്രങ്ങൾ, മാസ്‌ക്, ഗ്ലൗസ്, സേഫ്റ്റി ഷീൽഡ്, സാനിറ്റൈസർ തുടങ്ങിയവ നൽകി പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു യാത്ര ഒരുക്കിയത്. മലപ്പുറം ജില്ലാ കെഎംസിസിയുടെ വളണ്ടിയർമാർ ജിദ്ദ എയർപോർട്ടിൽ യാത്രക്കാക്കാവശ്യമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു.

കേരള സർക്കാരിൽ നിന്നും ഇരുപത് വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നേടിത്തരുന്നതിൽ സഹായിച്ച പ്രതിപക്ഷ ഉപ നേതാവ് ഡോ .എം കെ മുനീർ എം എൽ എ, സുഗമമായ നടത്തിപ്പിന് വേണ്ട ഇടപെടലുകൾ നടത്തിയ ഇ.ടി മുഹമ്മദ് ബഷീർ എംപി എന്നിവർക്ക് മലപ്പുറം ജില്ലാ കെഎംസിസി നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും നേതാക്കൾ അറിയിച്ചു.

തുടക്കം മുതൽ കൂടെ നിന്ന് പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്ത ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.പി മുസ്തഫ , സൗദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് അംഗം ഡോ. കാവുങ്ങൽ മുഹമ്മദ് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും നേതാക്കൾ അറിയിച്ചു.

ചാർട്ടേർഡ് വിമാനങ്ങൾക്ക് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ചെയർമാൻ ബാബു നഹ്ദി, ആക്ടിങ് സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, കെ.ടി. ജുനൈസ് എന്നിവരും കുറ്റമറ്റ മിഷൻ പ്രവർത്തനങ്ങളുമായി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, വി.വി അഷ്റഫ്, അബ്ബാസ് വേങ്ങൂർ, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട എന്നിവർ ഒരു മാസത്തിലേറെയായി അഹോരാത്രം പ്രവർത്തിച്ചതിനാലും ഇരുപത് അംഗ എക്‌സിക്യൂഷൻ ടീമിന്റെയും വളണ്ടിയര്മാരുടെയും ചിട്ടയാർന്ന പ്രവർത്തനങ്ങളുമാണ് ഈ ചരിത്ര ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ മലപ്പുറം ജില്ലാ കെഎംസിസിക്ക് കഴിഞ്ഞത് എന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP